കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയല്ല, ആ പാർട്ടി സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാല്‍ പുതു സൂര്യോദയമുണ്ടായേക്കും'

Google Oneindia Malayalam News

രാജ്യസഭാ എംപി സ്ഥാനം കിട്ടിയതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി ഒരിക്കല്‍ പറഞ്ഞിരുന്നതായി സംവിധായകന്‍ ജോസ് തോമസ്. ഈ ഇന്ത്യാ രാജ്യത്ത് എത്ര കോടി ജനങ്ങളുണ്ട്, അവരില്‍ അപൂർവ്വം ചിലർക്ക് ലഭിക്കുന്ന സൌഭാഗ്യമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എന്റെ ജീവിതം അവസാനിച്ചാലും, എത്ര തലമുറ കഴിഞ്ഞാലും ലിഖിതപ്പെടുത്തുന്ന ഒരു രേഖയാണ് അത്.

ഇന്ത്യയിലെ ഒരു എംപി ആയിരുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ എന്റെ കർമ്മപഥമായിരുന്ന സിനിമാ ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഇതിലൂടെ സംഭവിച്ചെന്നും സുരേഷ് ഗോപി പറഞ്ഞതായി ജോസ് തോമസ് വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

'അതിന്റെ പച്ചയായ അർത്ഥം ഒരു മുസല്‍മാനും സുരേഷ് ഗോപി ചിത്രം കാണില്ലെന്നായിരുന്നു'; ജോസ് തോമസ് പറയുന്നു'അതിന്റെ പച്ചയായ അർത്ഥം ഒരു മുസല്‍മാനും സുരേഷ് ഗോപി ചിത്രം കാണില്ലെന്നായിരുന്നു'; ജോസ് തോമസ് പറയുന്നു

സിനിമകളിലൂടെ കിട്ടുന്ന പണത്തിലെ നല്ലൊരു പങ്കും

സിനിമകളിലൂടെ കിട്ടുന്ന പണത്തിലെ നല്ലൊരു പങ്കും സാധാരണക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കണം എന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ നിർവ്വികാരനായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി നിന്നു. അപ്പോള്‍ സുരേഷ് ഗോപി എന്നോട് ചോദിച്ചു എന്താണ് ഇങ്ങനെ നോക്കി നില്‍ക്കുന്നതെന്ന്. സത്യത്തില്‍ 'ഇങ്ങനെ ഒരു മനുഷ്യ സ്നേഹിയെ അല്ലേ ശരിക്കും രാഷ്ട്രീയത്തില്‍ എത്തേണ്ടത്' എന്ന് ചിന്തിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍.

ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

രാഷ്ട്രീയത്തിലിറങ്ങി പണം സമ്പാദിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും

രാഷ്ട്രീയത്തിലിറങ്ങി പണം സമ്പാദിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും അങ്ങനെ സമ്പാദിച്ചാല്‍ തന്നെ ആ പണം എന്റെ തലമുറ അനുഭവിക്കില്ലെന്ന ഉറപ്പുള്ളതിനാലും ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ സമ്പാദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം ഒരു ബിസിനസാക്കിയെടുത്ത് കോടികള്‍ സംമ്പാദിച്ച ആളുകളെ എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം എന്നും ജോസ് തോമസ് വ്യക്തമാക്കുന്നു.

രാഷ്ട്രീയം എന്ന് പറയുന്നത് ജനസേവനമായിരിക്കണം.

രാഷ്ട്രീയം എന്ന് പറയുന്നത് ജനസേവനമായിരിക്കണം. അന്ന് അവിടെ നില്‍ക്കുമ്പോള്‍ ചികിത്സാ സഹായം ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ആ സഹായത്തിന് അർഹനാണെങ്കില്‍ ഉറപ്പായും ചെയ്യാമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അടുത്ത സുഹൃത്ത് പറഞ്ഞ ആവശ്യം അദ്ദേഹം കയ്യടിച്ച് പാസാക്കുകയായിരുന്നില്ല. ആവശ്യപ്പെട്ടയാള്‍ അർഹനാണെങ്കില്‍ ചെയ്യാമെന്നാണ് പറഞ്ഞത്. അതാണ് യഥാർത്ഥ മനുഷ്യ സ്നേഹി.

ഇതൊക്കെയാണ് രാഷ്ട്രീയ പ്രവർത്തനം

ഇതൊക്കെയാണ് രാഷ്ട്രീയ പ്രവർത്തനം. അല്ലാതെ ഏത് അക്രമത്തിനും കൂട്ട് നില്‍ക്കുന്നതല്ല. ഏത് കുറ്റം ചെയ്താലും ചാനലില്‍ വന്നിരുന്ന് അവരെ ന്യായീകരിക്കുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. അവരെ മൃഗങ്ങള്‍ എന്ന് വിളിച്ചാല്‍ മൃഗങ്ങള്‍ക്ക് പോലും അത് അപമാനമാവും. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സുരേഷ് ഗോപി എന്ന വ്യക്തി ജനസേവനത്തിന്റെ മഹത്വം നമുക്ക് കാണിച്ച് തന്നത്.

നിങ്ങള്‍ ഒരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പാടില്ലെന്ന്

നിങ്ങള്‍ ഒരിക്കലും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പാടില്ലെന്ന് ഞാന്‍ സുരേഷ് ഗോപിയോട് പറഞ്ഞു. 'ഞാന്‍ പോകുന്ന വഴിയിലെല്ലാം ഇവിടുത്തെ കമ്മികളും കൊങ്ങികളും സുഡാപികളുമെല്ലാം ചാണകമെന്നല്ലേ വിളിക്കുന്നത്. തിരിച്ച് ഞാനാരേയും ഒന്നും വിളിക്കാന്‍ പോവുന്നില്ല. ആ വിളി ഞാന്‍ സ്നേഹപൂർവ്വം ഏറ്റെടുക്കുകയാണ്. ചാണകം മെഴുകിയ നിലമുള്ള വീട്ടില്‍ ജീവിച്ച ഒരുപാട് പേരുണ്ട്, ചാണകം നല്ലൊരു വളമാണ്. ആ വളം ഇവിടെത്തെ ഫല വൃക്ഷങ്ങള്‍ക്ക് ഇട്ടിട്ട് ആ ഫലമാണ് ആളുകള്‍ ഭക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഞാനൊരു വളമാണ്. അ വിളിയില്‍ തനിക്ക് സന്തോഷമേയുള്ളു'എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കേരളത്തിലെ ബിജെപി നേതൃത്വത്തോട് അത്ര അടുപ്പമില്ല

കേരളത്തിലെ ബിജെപി നേതൃത്വത്തോട് അത്ര അടുപ്പമില്ല. ഇവിടുത്തെ ബിജെപിയില്‍ എത്ര ഗ്രൂപ്പുകളുണ്ടെന്ന് നമുക്ക് അറിയാം. അത്തരം ചില ഗ്രൂപ്പ് കളിയുടെ ഭാഗമായിട്ടാണ് അദ്ദേഹത്തിന് വീണ്ടും രാജ്യസഭയിലേക്ക് അവസരം ലഭിക്കാതെ പോയതെന്നാണ് തോന്നുന്നത്. അതിന്റെ സത്യം എനിക്ക് അറിയില്ല. അങ്ങനെ ആയാലും കുഴപ്പമില്ല. ഇങ്ങനെയുള്ള ആളുകള്‍ വരുന്നതില്‍ എതിർപ്പുള്ള ആളുകളുണ്ടാവും. സുരേഷ് ഗോപിയെ സ്നേഹിക്കുന്ന ആളുകള്‍ ബിജെപിക്കാർ മാത്രമല്ല, അതിന് പുറത്ത് നിന്നുള്ള നിരവധി ആളുകളുണ്ട്.

സുരേഷ് ഗോപി ബിജെപിയില്‍ നിന്നും അകലുകയാണെങ്കില്‍

സുരേഷ് ഗോപി ബിജെപിയില്‍ നിന്നും അകലുകയാണെങ്കില്‍ അദ്ദേഹത്തെ ആം ആദ്മി പാർട്ടി സ്വീകരിക്കണം. കേരളത്തില്‍ സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രവർത്തിച്ചാല്‍ കേരള ജനത ഏറ്റെടുക്കും. ആപ്പിന് ഇന്ന് കേരളത്തില്‍ നല്ല നേതൃത്വമില്ല. സുരേഷ് ഗോപി രംഗത്ത് വന്നാല്‍ അത് സാധ്യമാവും. സുരേഷ് ഗോപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വന്നാല്‍ കേരളത്തില്‍ പുതിയ സൂര്യോദയം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ജോസ് തോമസ് കൂട്ടിച്ചേർക്കുന്നു.

English summary
There will be a big change if actor Suresh Gopi becomes CM candidate; director Jose Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X