രണ്ടാം പിണറായി സർക്കാരിൽ ആരൊക്ക?; പ്രാഥമിക പട്ടികയിൽ ഇവർ? സാധ്യതകൾ
തിരുവനന്തപുരം; പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാര തുടർച്ച നേടിയതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് ഇടതുമുന്നണി കടന്ന് കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങുകൾ വളരെ ലളിതമായിട്ടായിരിക്കും നടത്തുകയെന്നാണ് ഇന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.അതേസമയം ആരൊക്കെയാകും രണ്ടാം പിണറായി സർക്കാരിൽ ഉണ്ടായേക്കുക? ഇക്കുറി മത്സരിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിസഭയിൽ ഇടംപിടിക്കും. ഒപ്പം പരമാവധി ഘടകക്ഷികൾക്കും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. പരിഗണിക്കപ്പെടാവുന്ന പേരുകൾ ഇവയാണ്
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

കത്ത് കൈമാറും
നാളെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഗവർണർക്ക് രാജിക്കത്ത് കൈമാറും. ഇതോടെ മന്ത്രിസഭ കാവൽമന്ത്രിസഭയായി തുടരും. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ഇടതുമുന്നണി യോഗം എന്ന് ചേരണമെന്നത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളും. തുടർന്ന് ഇടതുമുന്നണി ഘടകക്ഷികൾ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മന്ത്രിമാരെ തിരുമാനിക്കും.

20 മന്ത്രിമാർ
നിലവിൽ 20 മന്ത്രിമാരാണ് സഭയിൽ ഉള്ളത്. ഇതിൽ മുതിർന്ന നേതാക്കളും മന്ത്രിമാരുമായ തോമസ് ഐസക്, ജി സുധാകരൻ, കെ ബാലൻ, ഇപി ജയരാജൻ, സി രവീന്ദ്രനാഥ്, പി തിലോത്തമൻ എന്നിവർ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ നിരവധി പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിക്കും.

നിലവിലെ മന്ത്രിമാർ
മന്ത്രിമാരായ കെകെ ശൈലജ,എംഎം മണി എസി മൊയ്തീൻ എന്നിവർക്ക് ഇത്തവണയും അവസരം ലഭിച്ചേക്കും. നേമത്ത് നിന്ന് വിജയിച്ച ബി ശിവൻകുട്ടിയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ശിവൻകുട്ടിക്ക് അവസരം ലഭിച്ചാൽ ജില്ലയിൽ നിന്നുള്ള കടകംപള്ളി സുരേന്ദ്രന്റെ സാധ്യത മങ്ങും.

എംബി രാജേഷും വികെ പ്രശാന്തും
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട സാഹചര്യത്തിൽ ആറൻമുളയിൽ നിന്നുള്ള എംഎൽഎയായ വീണ ജോർജിന് മന്ത്രിസ്ഥനം ലഭിക്കാൻ സാധ്യത ഉണ്ട്. യുവ നേതാക്കൾ എന്ന നിലയിൽ എംബി രാജേഷ്, വികെ പ്രശാന്ത് എന്നിവർക്കും സാധ്യത ഉണ്ട്. ആലപ്പുഴയിൽ നിന്ന് സജി ചെറിയാനേയും കോട്ടയത്ത് നിന്ന് വിഎൻ വാസവനേയും പരിഗണിച്ചേക്കാം.

കേന്ദ്രകമ്മിറ്റി അംഗങ്ങൾ
കൂടാതെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവർക്കും സാധ്യത ഉണ്ട്. സിപിഐയിൽ നിന്ന് ഇ ചന്ദ്രശേഖരന് വീണ്ടും അവസരം ലഭിക്കും. കൂടാതെ പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചുറാണി എന്നിവർക്കാണ് സാധ്യത. കേരള കോൺഗ്രസിൽ റോഷി അഗസ്റ്റിനെ പരിഗണിച്ചേക്കും. ചീഫ് വിപ്പ് പദവിയും അവർ ആവശ്യപ്പെട്ടേക്കും. ജെഡിഎസിനും, എൽജെഡിക്കും ഓരോ മന്ത്രിസ്ഥാനം നൽകിയേക്കും.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications