Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ കാണിച്ചത് ക്രൂരത!! ഇടവേള ബാബുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞത്... പാലാ തങ്കത്തെ അവഗണിച്ചു

കൊല്ലം: സിനിമാ താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം മരിച്ചത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്. പത്തനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയായിരുന്നു അവര്‍. അസുഖം മൂര്‍ച്ഛിച്ചതിന് ശേഷവും മരിച്ച ശേഷവും താര സംഘടനയായ അമ്മ പാലാ തങ്കത്തെ പൂര്‍ണമായും അവഗണിച്ചു. ഇക്കാര്യത്തിലുള്ള വിഷമം അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍ തുറന്നുപറഞ്ഞു.

അമ്മയുടെ വൈസ് പ്രസിഡന്റാണ് സ്ഥലം എംഎല്‍എ ഗണേഷ് കുമാര്‍. പക്ഷേ, അമ്മയെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല. ലഭ്യമായ വിവരങ്ങള്‍ കണക്കിലെടുത്താല്‍ നിലവിലെ ഭാരവാഹികള്‍ കാണിച്ചത് ക്രൂരതയാണ് എന്ന് പറയാതെ വയ്യ. വിശദാംശങ്ങള്‍ ഇങ്ങനെ....

ആരായിരുന്നു പാലാ തങ്കം

ആരായിരുന്നു പാലാ തങ്കം

ഒരുകാലത്ത് സിനിമാ-നാടക രംഗത്ത് സജീവമായിരുന്നു പാലാ തങ്കം. കോട്ടയം സ്വദേശി കുഞ്ഞുക്കുട്ടന്റെ മകള്‍ രാധാമണി കലാരംഗത്ത് എത്തിയതോടെയാണ് പാലാ തങ്കം എന്ന പേര് സ്വീകരിച്ചത്. പാട്ടിലൂടെ കലാരംഗത്തേക്ക് പ്രവേശിച്ച അവര്‍ ഒട്ടേറെ സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.

സത്യന്റെ അമ്മ വേഷം

സത്യന്റെ അമ്മ വേഷം

നൂറോളം സിനിമകളില്‍ അഭിനയിക്കുകയും അതിനിരട്ടി സിനിമകളിലെ കഥാപാത്രങ്ങള്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട് പാലാ തങ്കം. 1963ല്‍ ഇറങ്ങിയ റബേക്ക എന്ന ചിത്രത്തില്‍ സത്യന്റെ അമ്മ വേഷത്തില്‍ പാലാ തങ്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതര ഭാഷാ ചിത്രങ്ങളിലും ഒട്ടേറെ താരങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഗുരുപൂജ പുരസ്‌കാരം നല്‍കി സംഗീത നാടക അകാദമി ആദരിച്ചിരുന്നു.

ഇടവേള ബാബുവിനെ അറിയിച്ചു

ഇടവേള ബാബുവിനെ അറിയിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലാ തങ്കത്തിന് അസുഖം മൂര്‍ച്ഛിച്ചത്. അപ്പോള്‍ തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഗാന്ധി ഭവന്‍ അധികൃതര്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായില്ല. ഞായറാഴ്ച രാത്രിയോടെയാണ് പാലാ തങ്കം മരിച്ചത്.

ഒരു റീത്ത് വെക്കാമോ

ഒരു റീത്ത് വെക്കാമോ

താരസംഘടനയെ പ്രതിനിധീകരിച്ച് ആരും മൃതദേഹം കാണാന്‍ എത്തിയില്ല. ഗാന്ധി ഭവനില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതുമില്ല. മരണ വാര്‍ത്ത കണ്ടതിന് ശേഷം ഇടവേള ബാബുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. അമ്മയുടെ പേരില്‍ ഒരു റീത്ത് വയ്ക്കാന്‍ ഗാന്ധി ഭവനിലുള്ളവരോട് തന്നെ ആവശ്യപ്പെടാനിയിരുന്നു വിളിച്ചതെന്ന് ഗാന്ധി ഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറയുന്നു.

നീതികേട് എന്ന് ടിപി മാധവന്‍

നീതികേട് എന്ന് ടിപി മാധവന്‍

പാലാ തങ്കത്തോട് അമ്മ കാണിച്ചത് നീതികേടാണെന്ന് നടന്‍ ടിപി മാധവന്‍ പറഞ്ഞു. താരങ്ങള്‍ കാണിച്ച നീതി കേടിന് താന്‍ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ടിപി മാധവനും വര്‍ഷങ്ങളായി ഗാന്ധി ഭവനിലെ അന്തേവാസിയാണ്. 2013 മുതലാണ് പാലാ തങ്കം ഗാന്ധി ഭവനിലെത്തിയത് എന്നും ഭാരവാഹികള്‍ സൂചിപ്പിക്കുന്നു.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

Recommended Video

cmsvideo
    മാസ്റ്റര്‍ വിജയ്‌യുടെ ക്ലീഷേ പടമല്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+