ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ കേരളത്തിലെ ഈ നഗരവും; ഇന്ത്യയിലെ 10 നഗരങ്ങൾ
കൊച്ചി: ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന ലോക നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും. തിരക്കേറിയ സമയത്ത് 10 കിലോ മീറ്റർ കടക്കണമെങ്കിൽ എറണാകുളത്ത് ശരാശരി 28 മിനിറ്റും 30 സെക്കന്റും വേണ്ടിവരുമെന്നാണ് ദ ടോം ടോം ട്രാഫിക് ഇൻഡക്സിന്റെ റിപ്പോർട്ട്.
ഗതാഗതക്കുരുക്കിൽ കുടുങ്ങി സ്ഥിരം യാത്രക്കാർ വർഷത്തിൽ 78 മണിക്കൂർ നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 62 രാജ്യങ്ങളിലായി 500 നഗരങ്ങളിലെ ട്രാഫിക് ട്രെന്റുകൾ വിശകലനം ചെയ്താണ് ടോംടോം ട്രാഫിക് ഇൻഡക്സിന്റെ 14ാം പതിപ്പ് പുറത്തിറക്കിയത്. ഇന്ത്യയിലെ തിരക്കേറിയ 10 നഗരങ്ങൾ ഏതാണെന്ന് നോക്കാം...

കൊൽക്കത്ത: 34 മിനിറ്റും 33 സെക്കന്റും കൊണ്ട് മാത്രമെ 10 കിലോ മീറ്റർ ദൂരം കടക്കാനാകൂ. വർഷത്തിൽ 110 മണിക്കൂറാണ് കൊൽക്കത്തിയെ ബ്ലോക്കിൽ നഷ്ടമാകുന്നത്.
ബെംഗളൂരു: ഇവിടെ 34 മിനിറ്റും 10 സെക്കന്റും കൊണ്ട് മാത്രമെ 10 കിലോ മീറ്റർ പിന്നീടാനാകൂ.
പൂനെ: 33 മിനിറ്റും 22 സെക്കന്റും വേണം പൂനയിൽ തിരക്കുള്ള സമയത്ത് 10 കിലോ മീറ്റർ കടക്കാനാകൂ. ഒരു വർഷത്തിൽ 108 മണിക്കൂർ ട്രാഫിക് ബ്ലോക്കിൽ സമയം പോകും.
ഹൈദരാബാദ്; 31 മിനിറ്റ് 30 സെക്കന്റ് സമയം വേണം 10 കിലോ മീറ്റർ കടന്നുപോകാൻ. ആഗോള തലത്തിൽ പതിനെട്ടാം സ്ഥാനത്താണ്.
ചെന്നൈ: 10 കിലോ മീറ്റർ പിന്നിടണമെങ്കിൽ 30 മിനിറ്റും 20 സെക്കന്റും സഞ്ചരിക്കണം. മുപ്പത്തിയൊന്നാം സ്ഥാനത്താണ് ആഗോളതലത്തിൽ ചെന്നൈയുടെ സ്ഥാനം വരുന്നത്.
മുംബൈ: 29 മിനിറ്റും 26 സെക്കന്റും കൊണ്ട് മാത്രമെ മുംബൈയിൽ 10 കിലോ മീറ്റർ കടന്നുപോകാനാകൂ.
അഹമ്മദാബാദ്: ഇവിടെ 29 മിനിറ്റും 3 സെക്കന്റും വേണം തിരക്കേറിയ സമയത്ത് 10 കിലോ മീറ്റർ കടക്കാൻ.
എറണാകുളം: പൊതുവേ ട്രാഫിക് ബ്ലോക്കിന് പേര് കേട്ട നഗരമാണ് കൊച്ചി. 28 മിനിറ്റിം 30 സെക്കന്റും വേണം എറണാകുളക്ക് 10 കിലോ മീറ്റർ കടക്കാൻ.
ജയ്പൂർ: വിനോദസഞ്ചാരികൾ ധാരാളാമായി എത്തുന്ന സ്ഥലമാണ് ജയ്പൂർ. 28 മിനിറ്റും 28 സെക്കന്റ് വേണം 10 കിലോ മീറ്റർ താണ്ടാൻ.
ന്യൂഡൽഹി: 23 മിനിറ്റും 24 സെക്കന്റും ചെലവഴിക്കണം10 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ. ആഗോളതലത്തിൽ 122 ാം സ്ഥാനത്താണ്.












Click it and Unblock the Notifications