'മുസ്ലിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കൾ സത്യത്തിൽ ഇവന്മാർ ആണ്', വിമർശനവുമായി അഖിൽ മാരാർ
ഇസ്രായേലുമായി സഹകരിക്കുന്നു എന്ന് ആരോപിച്ച് ടാറ്റ കമ്പനിയുടെ ഭാഗമായ സുഡിയോയുടെ കോഴിക്കോട്ടെ ഔട്ട്‌ലെറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌ഐഒ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സുഡിയോയില്‍ നിന്നും വസ്ത്രം വാങ്ങരുത് എന്നാണ് എസ്‌ഐഒയുടെ ആഹ്വാനം.
അതിന് പിന്നാലെ കഴിഞ്ഞ ദിവസം മീഡിയാ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. സമാധാനത്തോടെ കഴിയുന്ന ഒരു ജനതക്ക് ഇടയിൽ എങ്ങനെ വിഷം കുത്തി വെയ്ക്കാം എന്നതാണ് ഇവരുടെ പ്രധാനപെട്ട അജണ്ടയെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: ടാറ്റയുടെ കൈയിൽ ചോര കറയാണ്.. നിഷ്കളങ്കനല്ല ടാറ്റ....മീഡിയ മുക്കാലന്റെ കണ്ടെത്തലുകൾ ആണ്.. മീഡിയ മുക്കാലൻ ഇല്ലാതാക്കാൻ നോക്കുന്നത് ടാറ്റയെ അല്ല മറിച്ചു മുസ്ലിം സമൂഹത്തെ ആണ്... അവരിലെ വ്യെവസായികളെ ആണ്.. ഈ ബഹിഷ്കരണം ടാറ്റയെ ഇന്ത്യയിൽ കൂടുതൽ ശക്തിപ്പെടുത്തും.. ഇസ്രയേൽ ഇതിലും വലിയ കരാറുകൾ ടാറ്റയ്ക്കു നൽകും..
ഇന്ത്യ എന്ന രാജ്യത്തെയോ ഇവിടുത്തെ ജനങ്ങളെയെയോ നേരിട്ട് ബാധിക്കാത്ത ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ പാലസ്തീന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ സ്റ്റുഡിയോ റൂമിൽ ഇരുന്ന് കേരളത്തിൽ സമാധാനമായി ജീവിക്കുന്ന ജനങ്ങളെ തമ്മിൽ അടുപ്പിക്കുക അല്ല വേണ്ടത്.. ഗാസയിൽ പോയി അവർക്ക് വേണ്ടി പോരാടി വീര മൃത്യു വരിച്ചാൽ നന്ദിയോടെ കേരള ജനത സ്മരിക്കും...
മുസ്ലിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കൾ സത്യത്തിൽ ഇവന്മാർ ആണ്... സമാധാനത്തോടെ കഴിയുന്ന ഒരു ജനതക്ക് ഇടയിൽ എങ്ങനെ വിഷം കുത്തി വെയ്ക്കാം എന്നതാണ് ഇവരുടെ പ്രധാനപെട്ട അജണ്ട... ഇവരെ പ്രോത്സാഹിപ്പിക്കുക ആണ് ബിജെപിയും ചെയ്യുന്നത്.. ഒരു വെടിക്ക് രണ്ട് പക്ഷി..''
പോസ്റ്റിനെതിരെ ബിജെപി അനുകൂലികൾ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നതോടെ അഖിൽ മാരാർ അവർക്കുളള മറുപടി കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്: '' ബിജെപി ഉയർത്തി പിടിക്കുന്നത് ഹൈന്ദവ ദേശീയ ബോധമാണ്.. അതിലൂടെ ഹിന്ദുവിന്റെ ഏകീകരണമാണ്.. അത് എളുപ്പത്തിൽ നടപ്പിലായത് പോപ്പുലർ ഫ്രണ്ടും മീഡിയ ഫണും പോലെ ഉള്ളവരുടെ പ്രവർത്തന മികവ് കൊണ്ടാണ്.. അത് കൊണ്ട് തന്നെ കമന്റ് ഇടുന്ന സ്ഘികളുടെ ബുദ്ധിയല്ല പാർട്ടിയെ നയിക്കുന്നവരുടെ.. ബിജെപി വളരാൻ വേണ്ടത് അവർ ഭംഗിയായി ചെയ്യും.. അല്ലെങ്കിൽ ഇത്ര വർഗീയത വിളമ്പുന്ന ദേശ ദ്രോഹം പറയുന്ന ഒരു ചാനലിനെ എന്ത് കൊണ്ട് പൂട്ടാൻ കേന്ദ്രത്തിനു കഴിയുന്നില്ല..
പിന്നെ എനിക്കെതിരെ ഒരിക്കൽ ഇവന്മാർ അടുപ്പ് കൂട്ടി ചർച്ച ചെയ്ത് പറഞ്ഞു ഞാൻ ആർഎസ്എസിന്റെ ചാരൻ എന്ന രീതിയിൽ.. പിന്നീട് ജനം ടീവി പറഞ്ഞു ഞാൻ പാകിസ്താന്റെ ചാരൻ എന്ന്.. ഒരേ സമയം രണ്ട് വർഗീയ ചാനൽ എതിർത്ത എന്നെ നിങ്ങളിൽ ചിലർ ഇപ്പോൾ മതേതര മയിരൻ എന്നും വിളിക്കുന്നു... സംഘി ആയതിന്റെ പേരിൽ പല നഷ്ടങ്ങളും ഉണ്ടായി.. രാജ്യദ്രോഹി ആയതിന്റെ പേരിലും നഷ്ടങ്ങൾ ഉണ്ടായി.. നഷ്ടപ്പെടാതെ നിലനിൽക്കുന്ന ഒന്നുണ്ട് ആത്മാഭിമാനം..''












Click it and Unblock the Notifications