Get Updates
Get notified of breaking news, exclusive insights, and must-see stories!

'മതേതരവിശ്വാസികളായ ഹിന്ദുക്കളെക്കൂടി ലോകത്തിന് മുന്നിൽ അപമാനിതരാക്കി'; മഅ്ദനി

ബെംഗളൂരു; മുഹമ്മദ് നബിക്കെതിരായ നൂപുർ ശർമ അടക്കമുള്ള ബി ജെ പി നേതാക്കൾ നടത്തിയ വിവാ പരാമർശങ്ങളിൽ പ്രതികരിച്ച് പി ഡി പി നേതാവ് അബ്ദുൾ നാസർ മഅ്ദനി. പ്രവാചകാക്ഷേപം പുലമ്പി മുസ്‌ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിച്ച്‌ കൂട്ട വംശഹത്യ നടത്തുവാൻ ലക്ഷ്യമിടുന്നവരും വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുവാൻ ഹീനമായ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരും ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന്റെ മുന്നിൽ തകർത്തതെന്ന് മഅ്ദനി കുറ്റപ്പെടുത്തി. രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ബി ജെ പി നേതാകൾ അപമാനിതരാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 madani-1649350388.jpg -Properties

മഹാത്മാഗാന്ധി,ശ്രീനാരായണഗുരു,സ്വാമി വിവേകാനന്ദൻ, ബെർണാഡ്ഷാ,ലാമാർട്ടിൻ,മൈക്കൽ എച് ഹാർട്ട്, ലിയോ ടോൾസ്റ്റോയ്......ഇങ്ങനെ
ലോക പ്രശസ്തരും അഭ്യസ്തവിദ്യരും രാഷ്ട്ര തന്ത്രജ്ഞരും തത്വജ്ഞാനികളു മായ എത്ര മഹത്തുക്കളാണ് തിരു ദൂതർ മുഹമ്മദ് (സ) യെ പഠിച്ചു മനസ്സിലാക്കി വാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതും......
സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വീകാര്യത ഇല്ലാത്ത ചില വിവരദോഷികളും വിദ്വേഷ വ്യവസായികളും ആർത്തട്ടഹസിച്ചാൽ തകർന്നുപോകുന്നതല്ല അവിടുത്തേയുടെ മഹോന്നത വ്യക്തിത്വം.

പ്രവാചകാക്ഷേപം പുലമ്പി മുസ്‌ലിം സമുദായത്തെ പ്രകോപിതരാക്കി കലാപങ്ങൾ സൃഷ്ടിച്ച്‌ കൂട്ട വംശഹത്യ നടത്തുവാൻ ലക്ഷ്യമിടുന്നവരും വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുവാൻ ഹീനമായ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നവരും ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെയാണ് ലോകത്തിന്റെ മുന്നിൽ തകർത്തത് ഒപ്പം രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന മതേതരവിശ്വാസികളായ ഹിന്ദു സഹോദരങ്ങളെക്കൂടി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നിങ്ങൾ അപമാനിതരാക്കി.

ഒന്നുകൂടി: എത്ര നുപൂർ-നവീൻമാർ ഉറഞ്ഞു തുള്ളിയാലും ഏതെല്ലാം അധികാര സംവിധാനങ്ങൾ ഉപയോഗിച്ചു തകർക്കാൻ ശ്രമിച്ചാലും മുഹമ്മദ് (സ) ഞങ്ങൾക്ക് ജീവനാണ് ജീവനേക്കാൾ അപ്പുറമാണ്... അത് ഭരണ തിട്ടൂരങ്ങൾക്കൊത്ത്‌ മാറിമറിയുന്ന താത്കാലിക വികാരമല്ല ദേഹവും ദേഹിയും പിരിയുന്നത് വരെയും അതിന് ശേഷവും അങ്ങനെ തന്നെയായിരിക്കുക തന്നെ ചെയ്യും എന്തെല്ലാം ത്യജിക്കേണ്ടി വന്നാലും ഏതൊക്കെ ഭീഷണികൾ അഭിമുഖീകരിക്കേണ്ടി വന്നാലും........ഇതു മാറ്റമില്ലാത്ത പ്രഖ്യാപനമാണ്...ഇൻശാ അല്ലാഹ്.......', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടേതായിരുന്നു നബി വിരുദ്ധ പ്രസ്താവനകൾ. പരാമർശത്തിൽ ലോക രാജ്യങ്ങളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്. അറബ് രാഡ്യത്തിൽ ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കിടു മേയ്ക്കപ്പും പൊളി ലുക്കും..ഇതൊക്കെ സ്വന്തം ഐഡിയ ആണെന്ന് അനുശ്രീ..'പിന്നെ ചുമ്മാ പൊളിക്കില്ലേ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+