Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനത്തിന് ശ്വാസം മുട്ടുമ്പോൾ മണിമാളിക പണിയുന്നവർ, അവർക്ക് വെറുപ്പ് മാത്രമേ അറിയൂ;പ്രതാപൻ

തിരുവനന്തപുരം; ദില്ലി പോലീസ് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെ പിന്തുണച്ച് ടിഎൻ പ്രതാപൻ എംപി. ഈ കോവിഡ് കാലത്ത് ഇന്ത്യയെ തോൽപിച്ചുകളഞ്ഞവർക്ക് ഇപ്പോൾ താങ്കളെ നോക്കി അസൂയ തോന്നുന്നുണ്ടാകും,അതിനാലാണ് ഈ പ്രതികാരനടപടിയെന്ന് പ്രതാപൻ പറഞ്ഞു. നിങ്ങളുടെ സ്രോതസ് മാനവികതയാണെന്ന് അവരോട് പറയൂ. അപ്പോൾ അവർ തീർച്ചയായും ആരായും.കാരണം അവർക്ക് വെറുപ്പിന്റെ രാഷ്ട്രീയം മാത്രമേ അറിയൂ, പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

tn prathapan

രാജ്യാന്തര വാർത്ത ചാനലായ സി എൻ എൻ ഇന്ത്യയിലെ പ്രത്യേക കോവിഡ് റിപ്പോർട്ടിനിടെ എന്ന് വിശേഷിപ്പിച്ചത് ദേശീയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ശീനിവാസിനെയായിരുന്നു. ഓക്സിജനും മരുന്നും ഭക്ഷണവും ഒടുവിൽ ഹതഭാഗ്യരായി മരിച്ചുപോകുന്ന കോവിഡ് ബാധിതരുടെ സംസ്കാരം പോലും ഈ ചെറുപ്പക്കാരൻ ജാതിയും മതവും നോക്കാതെ ചെയ്തുവരുന്നുണ്ടായിരുന്നു.

ന്യൂസിലാൻഡ് ഹൈകമ്മീഷണർക്ക് കോണ്സുലേറ്റിലേക്കോ മറ്റോ ഓക്സിജൻ ആവശ്യമായി വന്നപ്പോൾ ബന്ധപ്പെട്ടതും ശ്രീനിവാസിനെ തന്നെ. കേന്ദ്ര സർക്കാരിന്റെയും പി എം കെയറിന്റെയും ഭരിക്കുന്ന പാർട്ടിയുടെ സവിധങ്ങളുടെയും നാടകങ്ങളേക്കാൾ വിശ്വാസയോഗ്യം ശ്രീനിവാസാണെന്ന് ഉറപ്പുള്ളതിനാലാകണമല്ലോ ഒരു വിദേശ സ്ഥാനപതി ഒരു സാധാരണക്കാരനോട് സഹായം തേടുന്നത്.

എന്നാൽ ഇപ്പോൾ ഇന്ത്യയുടെ കോവിഡ് പോരാളിയെ, ഓക്സിജൻ മാൻ ഓഫ് ഇന്ത്യയെ ഇപ്പോൾ മോദി സർക്കാർ വേട്ടയാടുന്നത്. ബി വി ശ്രീനിവാസിന്റെയും സഹപ്രവർത്തകരുടെയും
സന്നദ്ധപ്രവർത്തനങ്ങളുടെ ഉറവിടം അറിയാൻ വേണ്ടി ഡൽഹി പോലീസ് ശ്രീനിവാസിനെ വിസ്തരിച്ചു ചോദ്യം ചെയ്തുവത്രെ.

ഈ കോവിഡ് കാലത്ത് ഇന്ത്യയെ തോൽപിച്ചുകളഞ്ഞവർക്ക് ഇപ്പോൾ നിങ്ങളെ നോക്കി അസൂയ തോന്നുന്നുണ്ടാകും. സ്വാഭാവികം; കാരണം ജനങ്ങൾക്ക് ശ്വാസം മുട്ടുമ്പോൾ അവർ മണിമാളികകൾ പണിയുകയാണല്ലോ. ജനങ്ങൾ പിടഞ്ഞുവീഴുമ്പോൾ അവർ കണ്ണടക്കുകയാണല്ലോ. മൃതദേഹങ്ങൾ നദികളിൽ ഒഴുകിനടക്കുമ്പോൾ അവർ ഉറക്കം നടിക്കുകയാണല്ലോ. നിങ്ങളുടെ സ്രോതസ് മാനവികതയാണെന്ന് അവരോട് പറഞ്ഞേക്കുക, അപ്പോൾ അതെന്താണെന്ന് അവർ തീർച്ചയായും ആരായും. കാരണം, അവർക്ക് വെറുപ്പ് മാത്രമാണ് അറിയാവുന്നത്. ശ്രീനിവാസ്, വി റിയലി പ്രൗഡ് ഓഫ് യു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+