കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്പളയില്‍ അറസ്റ്റിലായ മോഷണക്കേസ് പ്രതി കാസര്‍കോട്ടെ കടയില്‍ നിന്ന് അറുപതിനായിരം രൂപ കവര്‍ന്നു

Google Oneindia Malayalam News

കാസര്‍കോട്: കുമ്പളയില്‍ അറസ്റ്റിലായ നിരവധി മോഷണക്കേസുകളിലെ പ്രതി ഇരിട്ടി സ്വദേശി സജി (32) കാസര്‍കോട്ടെ കടയില്‍ നിന്ന് 60,000 രൂപ കവര്‍ന്നതായി വിവരം. പുതിയ ബസ്സ്റ്റാന്റ് സര്‍ക്കിളിന് സമീപം എം.ജി റോഡിലെ സി.എം സ്റ്റോര്‍സില്‍ നിന്നും സജി പണം കവര്‍ന്നതായി കടയുടമ പൊലീസില്‍ പരാതി നല്‍കി. ഈ മാസം എട്ടാം തിയതി പലചരക്കു കടയിലെത്തിയ യുവാവ് അരി, പഞ്ചസാര അടക്കമുള്ള പതിനഞ്ചോളം സാധനങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ഉടമയുടെ ശ്രദ്ധ തെറ്റിച്ചാണത്രെ മേശ വലിപ്പിലുണ്ടായിരുന്ന പണം കവര്‍ന്നത്.

കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ്: നാണം കെട്ട് കോണ്‍ഗ്രസ്, ട്വീറ്റ് നീക്കി!!കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ്: നാണം കെട്ട് കോണ്‍ഗ്രസ്, ട്വീറ്റ് നീക്കി!!

സാധനങ്ങള്‍ തൂക്കാനും പാക്ക് ചെയ്യാനും ഉടമ തിരിഞ്ഞപ്പോഴാണ് പണം തട്ടിയത്. സഹോദരങ്ങളായ ആനവാതുക്കല്‍ അബ്ദുല്ലഹാജിയുടെയും മൊയ്തീന്‍ കുഞ്ഞിയുടെയും ഉടമസ്ഥതയിലുള്ളതാണ് കട. അബ്ദുല്ലഹാജി മാത്രമായിരുന്നു ഈ സമയത്ത് കടയിലുണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പണം കവര്‍ന്നത്. സാധനങ്ങള്‍ ഓരോന്നായി കെട്ടിക്കൊണ്ടിരിക്കെ ഫോണ്‍ ചെയ്യാനെന്ന ഭാവേന റോഡിലേക്ക് നീങ്ങിയ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

 cfae

വീട്ടില്‍ ബോര്‍വെല്‍ കുഴിക്കാനായി കരുതിവെച്ച പണമായിരുന്നു കവര്‍ന്നത്. പണം നഷ്ടപ്പെട്ട വിവരം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ പത്രത്തില്‍ കുമ്പളയില്‍ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ കണ്ടപ്പോഴാണ് തങ്ങളുടെ കടയിലും കവര്‍ച്ച നടത്തിയത് ഇതേ ആളെന്ന് ഉടമ തിരിച്ചറിഞ്ഞത്. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് എസ്.ഐ. പി. അജിത് കുമാര്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്‌റ്റേഷനില്‍? അന്വേഷണം തുടങ്ങിട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്‌റ്റേഷനില്‍? അന്വേഷണം തുടങ്ങി

English summary
thief arrested in kumbala looted 60000 rupees from kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X