Get Updates
Get notified of breaking news, exclusive insights, and must-see stories!

നാ​ല് ല​ക്ഷം രൂ​പ​യും 56 ഗ്രാം സ്വർ​ണ​വും ക​വർ​ന്ന കേ​സ്; പ്ര​തി പൊലീസ് പിടിയില്‍

ക​ല്ല​മ്പ​ലം : പ​ട്ടാ​പ്പ​കൽ ജുവലറിയിൽ നിന്ന് നാ​ല് ല​ക്ഷം രൂ​പ​യും 56 ഗ്രാം സ്വർ​ണ​വും ക​വർ​ന്ന കേ​സി​ലെ പ്ര​തി പൊലീസ് പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്നലെ രാവിലെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നാണ് കല്ലമ്പലം എസ് .ഐ യുടെ നേതൃത്വത്തിലുളള പൊലീസ്‌ സംഘം പ്രതിയെ പിടികൂടിയത്. പിടിയിലായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ 27 ന് ഉ​ച്ച​യ്‌​ക്ക് ഒ​ന്നി​നാ​ണ് ക​ല്ല​മ്പ​ലം ജം​ഗ്‌​ഷ​നി​ലെ ഉ​ത്രാ​ടം ജു​വ​ല​റി​യിൽ മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ടമ മു​ഹ​മ്മ​ദ്, ക​ട​യു​ടെ ഷ​ട്ടർ താ​ഴ്‌​ത്തിയ ശേ​ഷം സ​മീ​പ​ത്തെ പ​ള്ളി​യിൽ നി​‌​സ്‌​കാ​ര​ത്തി​നു പോയ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വഴിയാത്രക്കാരെ ഓരോരുത്തരെയായി നി​രീ​ക്ഷി​ച്ചാണ് മോഷ്ടാവിനെ കുടുക്കിയത്.

gold

നെടുമങ്ങാടും പരിസരത്തും പലർക്കും ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാക്കിയിരുന്ന യുവാവ് ഇതിനായി ഭാര്യയുടെ സ്വർ‌ണവും മറ്റും നേരത്തെ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തിരുന്നു. വീടും വസ്തുവും കടപ്പെടുത്തിയും പലരിൽ നിന്ന് പണം കടം വാങ്ങിയും സഹായം ചെയ്ത ഇയാൾ കടം കാരണം നിൽക്കക്കള്ളിയില്ലാതായപ്പോഴാണ് കല്ലമ്പലത്തെ ജുവലറിയിൽ പട്ടാപ്പകൽ കവർച്ചയ്ക്ക് ഒരുമ്പെട്ടത്.

കവർച്ച ചെയ്ത സ്വർണവും പണവും ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+