കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലമോഷണത്തിനിടെ വീട്ടമ്മ കറിക്കത്തികൊണ്ട് വെട്ടിയ മോഷ്ടാവ് പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ചങ്ങനാശ്ശേരി: വീട്ടിനുളളില്‍ കടന്ന് വീട്ടമ്മയുടെ മാലമോഷ്ടിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയില്‍. തങ്ങണ സ്വദേശി ജോഷി (46) ആണ് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഹെല്‍മറ്റണിഞ്ഞ് വീട്ടിനുള്ളിലെത്തിയ മോഷ്ടാവ് മാല പിടിച്ചുപറിക്കുകയായിരുന്നു. പിറകെ ഓടിയ വീട്ടമ്മ കൈയ്യിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് പ്രതിയുടെ കൈയ്യില്‍ വെട്ടിയിരുന്നു.

കുറുമ്പനാടം ചൂരനോലില്‍ തിനപ്പറമ്പില്‍ അന്നാമ്മയുടെ അഞ്ചരപ്പവന്റെ സ്വര്‍ണമാലയും മോഷ്ടിച്ചുകൊണ്ടാണ് പ്രതി രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഒന്‍പതിനാണു സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അന്നാമ്മ വാതില്‍ അടച്ചിട്ടു വീടിനുള്ളിലിരുന്നു കപ്പ പൊളിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിന്റെ ശബ്ദംകേട്ട് വാതില്‍ തുറക്കാനായി പുറത്തേക്കെത്തി.

arrest

വാതില്‍ തുറന്നയുടന്‍ ഹെല്‍മറ്റ് ധരിച്ച അജ്ഞാതന്‍ വീടിനുള്ളിലേക്കു കയറി അന്നാമ്മയെ സോഫയിലേക്കു തള്ളിയിട്ടശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും പിറകെയെത്തിയ അന്നാമ്മ കത്തികൊണ്ട് കൈയ്യില്‍ വെട്ടി. രണ്ടുതവണ വെട്ടേറ്റ മോഷ്ടാവ് കൂടുതല്‍ ആളുകള്‍ എത്തുന്നതുകണ്ട് ഉടന്‍ രക്ഷപ്പെട്ടു.

കൂടുതല്‍ ആളുകള്‍ എത്തി പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കയ്യിലെ മുറിവ് ആഴത്തിലുള്ളതായതിനാല്‍ സമീപത്തുള്ള ആശുപത്രികളിലും വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പിന്നീട് ടൗണിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കുറിച്ചുള്ള സൂചവ ലഭിച്ചത്.

English summary
thief caught by police in changanacherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X