കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട് ആന്‍റണിയെ കടത്തിവെട്ടി രമേശന്‍ 10 കോടി സന്പാദിച്ചത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: 1000 പവന്റെ സ്വര്‍ണം മോഷ്ടിച്ച കോടീശ്വരനായ കള്ളനുമായി പൊലീസ് കാറില്‍ കറങ്ങുന്നു. കള്ളനുമായി പൊലീസ് കറങ്ങുന്നു എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിയ്‌ക്കേണ്ട തെളിവെടുപ്പിനായാണ് പൊലീസിന്റെ ഈ കറക്കം. രണ്ടര വര്‍ഷം കൊണ്ട് മൂന്ന് ജില്ലകളിലായി നൂറിലേറെ വീടുകളില്‍ കയറിയാണ് കള്ളന്‍ മോഷണം നടത്തിയത്.

ഏകദേശം പത്ത് കോടിയിലേറെ രൂപ ആസ്തിയുള്ള മംഗലാപുരം മീര കോട്ടേജില്‍ രമേശന്‍ (48) എന്ന കള്ളനുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ആയിരത്തിലേറെ പവന്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സാധാരണ കള്ളന്‍മാരുടെ ജീവിതത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് രമേശന്റെ ജീവിതം

 ധൂര്‍ത്തില്ല

ധൂര്‍ത്തില്ല

മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണം ധൂര്‍ത്തടിയ്ക്കുന്ന കള്ളന്‍മാരുടെ പൊതു സ്വഭാവമൊന്നും രമേശനില്ല. രണ്ടര വര്‍ഷം കൊണ്ട് പത്ത് കോടിയിലേറെ രൂപയുടെ ഭൂമി സമ്പാദിച്ചു. രണ്ട് വീടുകളും വാങ്ങി. രണ്ട് പെണ്‍മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. രണ്ട് ഭാര്യമാരുണ്ട്

ഭൂമി

ഭൂമി

ആലംകോട് 1.80 ഏക്കര്‍ ഭൂമ, മംഗാലപുരത്ത് 42 സെന്റും രണ്ട് നില വീടും, കിളിമാനൂരില്‍ എംസി റോഡിന്റെ വശത്ത് 37 സെന്റ് വസ്തു, മാമത്ത് 60 സെന്റ് വസ്തു എന്നിവയാണ് രമേശന്‍ ഇതുവരെ വെളിപ്പെടുത്തിയ സ്വത്ത വിവരങ്ങള്‍

 ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

ഒറ്റയ്ക്കാണ് രമേശന്റെ മോഷണങ്ങളില്‍ അധികവും. ഒരാള്‍ ഒറ്റയ്ക്ക് ഇത്രയേറെ മോഷണങ്ങള്‍ നടത്തുന്നതും പൊലീസിനെ ഞെട്ടിച്ചു.

ഡ്രൈവര്‍

ഡ്രൈവര്‍

ഒരു നാടക ട്രൂപ്പിലെ ഡ്രൈവറായിരുന്ന രമേശന്റെ വളര്‍ച്ച പെട്ടന്നായിരുന്നു

 ഒരു വീട്

ഒരു വീട്

ഒരു വീട്ടില്‍ മോഷണത്തിനായി കയറിയാല്‍ അതിനടുത്തുള്ള നാല് വീടുകളില്‍ കൂടി മോഷ്ടിയ്ക്കാന്‍ കയറാതെ ഇയാള്‍ മടങ്ങാറില്ല

English summary
Thief Ramesan's assets exceed 10 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X