കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു... ഇത് താന്‍ടാ കള്ളന്‍

  • By Soorya Chandran
Google Oneindia Malayalam News

ഇടുക്കി: പോലീസ് ആകുമ്പോള്‍ ഇങ്ങനെ തന്നെ വേണം. കള്ളന്‍മാരെ ഓടിച്ചിട്ട് പിടിക്കണം, പിന്നെ ആ കളളന് പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ രക്ഷപ്പെടാനുള്ള അവസരവും കൊടുക്കണം.

മിടുക്കരായ നമ്മുടെ കേരള പോലീസിനെ കുറ്റം പറയുകയാണെന്ന് കരുതരുത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള കഥ കേട്ടാല്‍ ആരും ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞ് പോകും.

Kerala police

മോഷണ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നതാണ് സംഭവം. തീക്കട്ടയില്‍ ഉറുമ്പരിച്ചതുപോലെയാണ് കാര്യങ്ങള്‍.

കേരള പോലീസിനെ പറ്റിച്ച് ഓടി രക്ഷപ്പെട്ട പ്രതി മലയാളിയല്ല എന്നതാണ് ഒരു ആശ്വാസം. തിരുനെല്‍വേലി സ്വദേശിയായ പേച്ചിമുത്തുവാണ് നെടുങ്കണ്ടത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഓടിപ്പോയത്.

നെടുങ്കണ്ടത്തെ ഒരു ഇലക്ട്രോണിക് സ്ഥാപനത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് പേച്ചിമുത്തുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെ വേറെ രണ്ട് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ മൂത്രമൊഴിക്കാന്‍ വേണ്ടി പുറത്തിറക്കിയപ്പോഴാണ് പേച്ചിമുത്തു ഓടി രക്ഷപ്പെട്ടത്. പോലീസുകാര്‍ പിറകേ ഓടിനോക്കിയെങ്കിലും ആളെ കിട്ടിയില്ല. പേച്ചിമുത്തുവിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

English summary
Thief ran away from police station at Nedumkandam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X