Get Updates
Get notified of breaking news, exclusive insights, and must-see stories!

മൺസൂൺ ബംപറിന്റെ 10 കോടി കള്ളന് അടിക്കുമോ? ലോട്ടറിക്കടയിൽ നിന്നും മോഷ്ടിച്ചത് 12 ബംപർ ടിക്കറ്റുകൾ

കണ്ണൂർ; തലശ്ശേരിയിൽ ലോട്ടറി കടയിൽ നിന്നും ബംപർ ലോട്ടറി ടിക്കറ്റ് മോഷണം പോയി. പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള കടയിലാണ് മോഷണം നടന്നത്. ഇവിടെ മാത്രമല്ല സമീപത്തുള്ള മറ്റ് നാല് കടകളിലും മോഷണം നടത്തിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. ഇവിടെയുള്ള പി പി എൽ സ്റ്റോർ, തൊട്ടടുത്തുള്ള പച്ചക്കറി കട, പച്ചക്കറികൾ സൂക്ഷിക്കുന്ന മുറി, ടി സി മുക്കിലെ വൺ ഫോർ വൺ മൊബൈൽ കട, സമീപത്തെ ലോട്ടറി കം സ്റ്റേഷനി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അഞ്ചു കടകളിലും ഒരേ രീതിയിലാണ് മോഷണം നടത്തിയിരിക്കുന്നത്.

monsoon-bumper-10crore

പച്ചക്കറി കടകയിൽ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർത്താണ് കള്ളൻ അകത്ത് കടന്നത്. പി പി എൽ സ്റ്റോറിൽ സൂക്ഷിച്ച 15,000 രൂപ മോഷ്ടാവ് കവർന്നിട്ടുണ്ട്. ഇവിടെ ഷീറ്റിളക്കിയതിനാൽ കനത്ത മഴയെ തുടർന്ന് സാധനങ്ങൾ പലതും നശിച്ച് പോയതായി കടയുടമ ധർമ്മടം സ്വദേശി നൗഷാദിനെ ഉദ്ധരിച്ച് സമയം മലയാളം റിപ്പോർട്ട് ചെയ്തു. ടിസി മുക്കിലെ മൊബൈൽ ഷോപ്പിന്റെ ആസ്ബറ്റോസ് ഇളക്കി അകത്ത് കടന്ന മോഷ്ടാവ് ഇവിടെ നന്നാക്കാനായി നൽകിയിരിക്കുന്ന മൊബൈലുകൾ അടക്കമാണ് മോഷ്ടിച്ചത്. ഹെഡ്സെറ്റുകൾ, ചാർജറുകൾ എന്നിവയും കവർന്നു. ഏതാണ്ട് 19,000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ പറയുന്നു.

പണമൊന്നും ലഭിക്കാതിരുന്നതോടെയാണ് ലോട്ടറി കടയിൽ നിന്നും ബംപർ ലോട്ടറി തന്നെ കള്ളൻ മോഷ്ടിച്ചത്. എടുത്തതാകട്ടെ മൺസൂൺ ബംപർ ടിക്കറ്റുകളും. 12 ടിക്കറ്റാണ് മോഷ്ടിച്ചത്. ഒരു ടിക്കറ്റിന് 250 രൂപയാണ് വില. അതായത് 3500 രൂപയുടെ നഷ്ടം.
ഇനിയെങ്ങാനും കള്ളൻ കൊണ്ടുപോയ ലോട്ടറിക്ക് ഒന്നാം സമ്മാനം അടിക്കുമോ?

മൺസൂൺ ബംപർ നറുക്കെടുപ്പ് ജുലൈ 24 ന്

കേരള ലോട്ടറിയുടെ മൺസൂൺ ബംപർ 24നാണ് നറുക്കെടുപ്പ്. 10 കോടിയാണ് ഒന്നാം സമ്മാനം.5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.കഴിഞ്ഞ തവണയും 10 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു. എറണാകുളത്ത് വിറ്റ ലോട്ടറിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം അടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+