കള്ളന്മാര്‍ വിമാനത്തില്‍ കൊച്ചിയില്‍; ബൈക്ക് ട്രെയിനില്‍ വരും, യുപിയില്‍ നിന്നുള്ള വന്‍ സംഘത്തെ പൂട്ടി
ഉത്തര്‍ പ്രദേശില്‍ നിന്ന് വിമാനത്തില്‍ കേരളത്തിലെത്തി ചെമ്പ് കമ്പി മോഷ്ടിക്കുന്ന സംഘം പിടിയില്‍. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 11 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ ഈ സംഘത്തിലുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രതികള്‍ മോഷണം ഏകോപിപ്പിച്ചിരുന്നു. യാദൃശ്ചികമായി പിടികൂടിയ ഒരാളില്‍ നിന്നാണ് വന്‍ സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
തൃശൂര്‍ പറവട്ടാനിയില്‍ ബിഎസ്എന്‍എല്‍ കേബിള്‍ മുറിച്ച് ചാക്കില്‍ കെട്ടുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തൃശൂര്‍ എസിപിയും സംഘവും അതിവേഗം എത്തിയെങ്കിലും ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും രക്ഷപ്പെട്ടു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സാപ്പ് ഗ്രൂപ്പ് കണ്ടത്. പോലീസ് പിടികൂടിയ വ്യക്തിയെ ഈ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതും ശ്രദ്ധയില്‍പ്പെട്ടു.

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വലിയ സംഘം യുപിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും ചെമ്പ് കമ്പി മോഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മനസിലായി. കൊച്ചിയില്‍ വാടക വീട് എടുത്ത് പദ്ധതി പ്ലാന്‍ ചെയ്യുന്ന സംഘവും ഇവര്‍ക്കൊപ്പമുണ്ടെന്ന് മനസിലാക്കിയ പോലീസ് കളമശേരിയില്‍ എത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്നാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലുള്ള മറ്റുള്ളവര്‍ രക്ഷപ്പെട്ടിട്ടുണ്ട്.
ആറ് പേരാണ് ഏറ്റവും ഒടുവില്‍ യുപിയിലെ മീററ്റില്‍ നിന്ന് കേരളത്തിലെത്തിയത്. രണ്ടുപേര്‍ എത്തിയത് വിമാനത്തിലാണ്. നാലുപേര്‍ രണ്ട് വഴികളിലൂടെ ട്രെയിനിലുമെത്തി. മറ്റുള്ളവര്‍ നേരത്തെ എത്തിയവരാണ്. ചെമ്പ് കമ്പി മോഷണമാണ് ലക്ഷ്യമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഒരു ദിവസം 20000 രൂപ വരെ കിട്ടുന്നുണ്ടത്രെ. മോഷണം നടത്തി പണം ശേഖരിച്ച ഉടനെ രക്ഷപ്പെട്ട് മറ്റിടങ്ങളിലേക്ക് പോകും. അല്ലെങ്കില്‍ നാട്ടിലേക്ക് തിരിക്കുകയാണ് ചെയ്യുക എന്ന് പോലീസ് പറയുന്നു.
സ്‌കൂട്ടര്‍ ട്രെയിനില്‍ കേരളത്തിലെത്തിക്കുകയാണ് പ്രതികള്‍ ചെയ്തിട്ടുള്ളത്. നമ്പര്‍ പ്ലേറ്റ് മാറ്റി ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് കറക്കം. എവിടെയാണ് ബിഎസ്എന്‍എല്‍ കേബിള്‍ ഉള്ളതെന്ന് മനസിലാക്കി പിന്നീട് സംഘമായി എത്തും. കേബിളില്‍ നിന്ന് ചെമ്പ് മാത്രം എടുത്ത് വില്‍ക്കും. എവിടെയാണ് ഇവര്‍ ചെമ്പ് വില്‍ക്കുന്നത്, അവര്‍ക്ക് ഈ സംഘവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അറിയേണ്ടതുണ്ട്.
വിശദമായി ചോദ്യം ചെയ്യല്‍ തുടരുകയാണ് പോലീസ്. ഒരാളെ റിമാന്റ് ചെയ്തു. ബാക്കിയുള്ളവരെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഈ സംഘം അറസ്റ്റിലായി എന്ന വിവരം പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ വിഷയത്തില്‍ കേസ് അന്വേഷണം വരുന്നുണ്ടെന്ന് പോലീസ് പറയുന്നു. കേരളത്തില്‍ ഉടനീളം പ്രതികള്‍ ഇത്തരം മോഷണം നടത്തി എന്നാണ് മനസിലാക്കുന്നത്.


Click it and Unblock the Notifications
