• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളമ്മാരിലും പരിഷ്ക്കാരികൾ, പെൺപട... ഓണാഘോഷങ്ങൾക്കിടയിൽ ശ്രദ്ധിച്ചില്ലേൽ 'പെടും'!

ഉത്സവ സീസണങ്ങളിൽ മോഷണം പെരുകുക എന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഈ ഓണക്കാലത്ത് അടിചച്ചുമാറ്റാൻ പെൺപടയാണ് ഇറങ്ങിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓണമാഘോഷിക്കാൻ വസ്‌ത്രശാലകളും പച്ചക്കറിക്കടകളും ഹോട്ടലുകളും തേടി കറങ്ങിയടിച്ചു നടക്കുമ്പോൾ കള്ളൻമാർ കാശ് കൊണ്ടുപോകാതെ സൂക്ഷിച്ചാൽ നല്ലത്.

വീടു പൂട്ടിപ്പോകുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ, മടങ്ങിയെത്തുമ്പോൾ ഉള്ളതെല്ലാം കള്ളൻ കൊണ്ടുപോകാനും സാധ്യതയുണ്ട്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഓണത്തിന് കള്ളന്മാരുടെ ശല്ല്യമുണ്ടാകുമെന്ന് ഇടുക്കി പോലീസിനാണ് വിവരം ലഭിച്ചിരിക്കുന്നത്. ജില്ലയിയൽ പെട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്.

മാലമോഷ്ടാക്കൾ...

മാലമോഷ്ടാക്കൾ...

ഇരുചക്ര വാഹനങ്ങളിൽ മിന്നൽ പോലെയെത്തി മാല പൊട്ടിച്ചു മറയുന്ന സംഘങ്ങളാണ് ജില്ലയിലേറെയുമെന്നു പോലീസ് പറയുന്നു. സ്വർണ്ണത്തിനാണെങ്കിൽ വില കുതിച്ചു പായുകയാണ്. സ്വർണ്ണവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ ചെറിയ ഒരു മോഷണം നടത്തിയാൽ തന്നെ ലക്ഷാപതിയാകാം എന്ന തരത്തിലാണ് മോഷ്ടാക്കൾ ചിന്തിക്കു. വിജനമായ വഴിയിലൂടെ സ്‌ത്രീകൾ തനിച്ചു നടക്കുന്നത് ഒഴിവാക്കണം. സന്ധ്യകഴിഞ്ഞു തനിച്ചുള്ള യാത്ര ഒഴിവാക്കുക, ഹെൽമറ്റ് ധരിച്ച ആളുകൾ അടുത്ത് വരുമ്പോൾ ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു.

മോഷണത്തിന് പെൺപട

മോഷണത്തിന് പെൺപട

മോഷണത്തിൽ‌ പെൺപട ഇറങ്ങിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. കവലകളിലും ആഭരണ ശാലകളിലും, വസ്‌ത്ര ശാലകളിലും, മറ്റു കച്ചവട സ്‌ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഇവർ സംഘടിതമായി എത്തിയാണ് മോഷണം നടത്തുന്നത്. മോടിയായ വസ്ത്രം ധരിച്ചായിരിക്കും സംഘം എത്തുക. അതുകൊണ്ട് തന്നെ പെട്ടെന്ന് മനസിലാക്കാൻ സാധിക്കില്ല. പുരുഷ മോഷ്‌ടാക്കളെക്കാൾ വിദഗ്‌ധമായാണു ബസുകളിലും മറ്റും വനിതാ സംഘങ്ങളുടെ പ്രവർത്തനം എന്നാണ് പോലീസ് പറയുന്നത്.

പരിചയം നടിച്ച് അടുത്തു കൂടും

പരിചയം നടിച്ച് അടുത്തു കൂടും

പരിചയം നടിച്ച് അടുത്തുകൂടിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. വേഷവിധാനങ്ങൾ‌ കണ്ടാൽ ആർക്കും സംശയം തോന്നുകയുമില്ല. ബസുകളിലും ഇത്തരത്തിൽ പെൺ സംഘങ്ങൾ മോഷണം നടത്തുമെന്നും പോലീസ് പറയുന്നു. പുരുഷന്മാരെക്കാൾ വെല്ലുന്ന പ്രകടനമാണ് ബസുകളിലെ പോക്കറ്റടിയിൽ പെൺസംഘം നടത്തുന്നത്.അണിഞ്ഞൊരുങ്ങി നല്ല വസ്‌ത്രം ധരിച്ചു ബസിൽ കയറുന്ന ഇത്തരം പെൺ മോഷണ സംഘങ്ങളെ ഒറ്റനോട്ടത്തിൽ കണ്ടാൽ സംശയം തോന്നിക്കില്ലെന്നും പോലീസ് പറഞ്ഞു.

തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാക്കൾ

തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാക്കൾ

തിരുട്ടു ഗ്രാമങ്ങളിൽ നിന്നും ഓണം അവധി ലക്ഷ്യമിട്ട് മോഷ്ടാക്കൾ ഇടുക്കി ജില്ലയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ബാങ്കിൽ കള്ളൻ കയറിയാൽ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്ന പ്രത്യേക എമർജൻസി സംവിധാനവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഇടുക്കി ജില്ല പരിധിയിലുള്ള ബാങ്കുദ്യോഗസ്ഥർ‌ ജില്ല പോലീസ് പ്രത്യേകം ക്ലാസും നൽകിയിട്ടുണ്ട്. ബാങ്കുകൾക്കും എടിഎമ്മുകൾക്കും സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

English summary
Thieves increasing in Onam season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more