Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു, അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ

ചാലക്കുടി: നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു. സീരിയല്‍ താരമായ ഷാജി തിലകന്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. 55 വയസ്സായിരുന്നു.

അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മൂത്ത മകനാണ് ഷാജി. പ്രമുഖ ചലച്ചിത്ര നടന്മാരായ ഷമ്മി തിലകനും ഷോബി തിലകനും സഹോദരങ്ങളാണ്. ചാലക്കുടി കടുങ്ങാടായിരുന്നു ഷാജി തിലകന്‍ താമസിച്ചിരുന്നത്. അപ്പോളോ ടയേഴ്‌സ് കമ്പനിയിലെ ജീവനക്കാരനാണ്.

tilakan

ശാന്തയാണ് അമ്മ. ഷമ്മി തിലകനേയും ഷോബി തിലകനേയും കൂടാതെ ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവരും സഹോദരങ്ങളാണ്. സീരിയല്‍ മേഖലയില്‍ ഷാജി തിലകന്‍ സജീവമാണ്. മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അനിയത്തി എന്ന സീരിയലില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു. പൂക്കാടന്‍ പൗലോസ് എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു.

1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന സീരിയലില്‍ ആണ്് ഷാജി തിലകന്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ ഈ പരമ്പര പുറത്തിറങ്ങിയിരുന്നില്ല. അനിയത്തി എന്ന സീരിയലിലെ ചിത്രത്തിലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അതിന് ശേഷം മികച്ച അവസരങ്ങളൊന്നും ഷാജിയെ തേടി വന്നിരുന്നില്ല. 2017ല്‍ അമൃത ടിവി സംപ്രേഷണം ചെയ്ത നിലാവും നക്ഷത്രങ്ങളും എന്ന പരമ്പരയില്‍ ഒരു പോലീസ് ഓഫീസറുടെ വേഷം ഷാജി കൈകാര്യം ചെയ്തിരുന്നു. പ്രളയകാലത്ത് ഷാജി തിലകന്റെ വീടും കൃഷിസ്ഥലവും ഉള്‍പ്പെടെ ബാധിക്കപ്പെട്ടിരുന്നു. ജോലിയില്‍ നിന്ന് റിട്ടയര്‍ ആയതിന് ശേഷം അഭിനയ രംഗത്ത് സജീവമാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഷാജിയെ തേടി മികച്ച അവസരങ്ങള്‍ എത്തിയിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+