മുളക് അടക്കം പലതിനും പല വില; വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികളെന്ന് ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിളിച്ചു ചേർത്ത തിരുവനന്തപുരം ജില്ലയിലെ മൊത്ത വ്യാപാരി സംഘടനകളുടെ പ്രതിനിധികളുടെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ലീഗൽ മെട്രോളജി വകുപ്പിലെയും ഉന്നത ഉഗ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിത്യോപയോഗ സാധനങ്ങളായ മുളക്, ചെറുപയർ, കാശ്മീരി മുളക് എന്നിവയ്ക്ക് ഒരു ജില്ലയിലെ പല പ്രദേശങ്ങളിൽ പല വില ആശാസ്യമല്ലെന്നും അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനും യോഗത്തിൽ ധാരണയായി. ചില ഭക്ഷ്യോത്പന്നങ്ങൾക്ക് രാജ്യത്ത് വില ഉയരുന്നതിന്റെ ഭാഗമായി ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഇവയുടെ വിലയിൽ പ്രകടമായ വ്യത്യാസങ്ങൾ പ്രതിഫലിക്കുന്നുണ്ട്.

ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിന്റെ തുടർച്ചയാണ് ബുധനാഴ്ച യോഗം ചേർന്ന് വില നിലവാരം നിയന്ത്രിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, പോലീസ് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരം കൃത്യമായി പ്രദർശിപ്പിക്കണമെന്നും പരിശോധനകളിൽ വ്യാപാര സംഘടനകളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ആഴ്ചയിലൊരിക്കൽ വിലനിലവാരം സംബന്ധിച്ച് ജില്ലാ കളക്ടർമാർ അവലോകനം നടത്തണം. യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ ഡി സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൾ ഖാദിർ, തിരുവനന്തപുരം എ ഡി എം അനിൽ ജോൺ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികളായ പോൾ രാജ്, ധനീഷ് ചന്ദ്രൻ, ഹഫ്സർ, വിജയൻ, ചിത്തരഞ്ചൻദാസ്, മണികണ്ഠൻ, ഷെയ് ഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications