കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന ഇടപാടിലെ ചതിക്കുഴികള്‍; അറിയാത്ത അപകടത്തിന് 11 ലക്ഷം നല്‍കണമെന്ന് ഹൈക്കോടതി വിധി

  • By Desk
Google Oneindia Malayalam News

വാഹനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ തന്നെ രേഖകളൊക്കെ കൃത്യമാക്കിയില്ലെങ്കില്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ വളരെ വലുതായിരക്കും. പഴയ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ച് വില്‍ക്കുമ്പോള്‍ തന്നെ രേഖകളും വാഹനം വാങ്ങുന്ന ആളുടെ പേരില്‍ മാറ്റി എഴുതണം. അടുത്ത ബന്ധുക്കള്‍ക്കോ അറിയുന്നവര്‍ക്കോ അല്ലേ എന്ന് കരുതി വാഹനം വില്‍ക്കുമ്പോള്‍ ഇളവ് കൊടുത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരും.

ബൈക്ക് വിറ്റപ്പോള്‍ പേര് മാറ്റാതിരുന്നതിന്റെ പേരില്‍ ആകെയുള്ള കിടപ്പാടം ജപ്തി ഭീഷണിയില്‍ ആയതിന്റെ യാതനങ്ങള്‍ അനുഭവിക്കുകയാമ് കരുനാഗപള്ളിയിലെ ഒരു കുടുബം. കരുനാഗപ്പള്ളി ശ്രീജഭവനില്‍ പുരുഷോത്തമന്‍ തന്റെ ബൈക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ പേര് മാറ്റിയെഴുതാത്തിന്റെ പേരില്‍ ഇപ്പോള്‍ 11 ലക്ഷത്തിന്റെ കടബാധ്യനായിരിക്കുകയാണ്.

തുടക്കം

തുടക്കം

2009 ല്‍ ആണ് പുരുഷോത്തമന്‍ തന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 01 എഫ് 7371 എന്ന നമ്പറിലുള്ള ബൈക്ക് കരുനാഗപ്പള്ളിയിലെ വാഹന കച്ചവടക്കാരനായ നിസാമിന് വില്‍ക്കുന്നത്. 12000 രൂപയ്ക്ക് വാഹനവും വിറ്റ് വില്‍പ്പന ചീട്ടും വാങ്ങി പുരുഷോത്തമന്‍ വീട്ടിലേക്ക് മടങ്ങി. പിന്നീട് പുരുഷോത്തമന്‍ അതേക്കുറിച്ച് മറന്നു.

2013 ല്‍ പുരുഷോത്തമനെ തേടി കരുനാഗപ്പള്ളി പോലീസ് വീട്ടിലെത്തിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തേക്കുറിച്ച് പുരുഷോത്തമന്‍ ഓര്‍ക്കുന്നത്. ബൈക്ക് അപകടത്തില്‍പ്പെട്ടതിനേതുടര്‍ന്ന് ഉടമസ്ഥനെ തേടി വന്നതായിരുന്നു പോലീസ്. ഇതിനോടകം പുരുഷോത്തമന്റെ പേരില്‍ തന്നെ നിരവധി തവണ വാഹനം കൈമാറിക്കഴിഞ്ഞിരുന്നു.

അപകടം

അപകടം

അവസാനമായി ബൈക്ക് വാങ്ങിയത് ക്ലാപ്പന സ്വദേശിയായ സന്തോഷായിരുന്നു. 2012 ഫെബ്രുവരിയില്‍ സന്തോഷ് ഓടിച്ച ബൈക്ക് ഈരാറ്റുപേട സ്വദേശിയായ അബ്ബാസിനെ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ എത്തിയ മിനിലോറി അബ്ബാസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയും അബ്ബാസ് ആശുപത്രയില്‍ വെച്ച് മരിക്കുകയും ചെയ്തു. കേസ് ഭയന്ന സന്തോഷ് രണ്ട് ദിവസം കഴിഞ്ഞ് ആത്മഹത്യ ചെയ്യുകയും ചെയ്തു.

പരാതി

പരാതി

നഷ്ട പരിഹാരം തേടി അബ്ബാസിന്റെ ഭാര്യ വാഹനപകട നഷ്ടപരിഹാര ട്രിബൂണലില്‍ പരാതി കൊടുത്തതോടെയാണ് പുരുഷോത്തമന്‍ വെട്ടിലാവുന്നത്. ബൈക്ക് തട്ടിയാണ് പുരുഷോത്തന്‍ റോഡില്‍ വീഴുന്നതെന്ന് ഇന്‍ഷൂറന്‍സ് കമ്പനി വാദിച്ചു. പുരുഷോത്തമന്‍ നേരിട്ടാണ് സന്തോഷിന് ബൈക്ക് നല്‍കിയതെന്ന രേഖ ഇതിനോടകം ഉണ്ടാക്കി നിസാം പ്രശ്‌നത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.

വിധി

വിധി

ട്രിബൂണല്‍ അബ്ബാസിന്റെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ഇന്‍ഷൂഷറന്‍സ് കമ്പനി ഹൈക്കോടതിയില്‍ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാത്തിന്റെ പകുതി തുക പുരുഷോത്തമന്‍ നല്‍കണമെന്ന് കോടതി വിധിയുണ്ടായി. 11 ശതമാനം നിരക്കില്‍ പിഴയും നല്‍കണമെന്ന് വിധിയിലുണ്ടായിരുന്നു.

ജപ്തി

ജപ്തി

കിണറുപണിക്കാരനായ പുരുഷോത്തമന്‍ രോഗങ്ങള്‍ കാരണം ഇപ്പോള്‍ പണിക്കുപോവാറില്ല. 11 ലക്ഷം പോയിട്ട് 100 രൂപ വരെ കൊടുക്കാന്‍ കൈവശമില്ലെന്നും 11 ലക്ഷം രൂപക്കായി വീടും സ്ഥലവും ജപ്തി ചെയ്യേണ്ടി വന്നാല്‍ മകള്‍ക്കും ചെറുമകള്‍ക്കും തെരുവിലിറങ്ങേണ്ടി വരുമെന്നും പുരോഷോത്തമന്‍ പറയുന്നു. അവസാനത്തെ ശ്രമമായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ് പുരുഷോത്തമനിപ്പോള്‍

English summary
Things to be remember while selling or buying a vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X