കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നു

Google Oneindia Malayalam News

ഡിജിറ്റിൽ ഇടപാടുകൾ വ്യാപകമായതോടെ ആളുകൾ പണമിടപാടുകൾക്ക് പലതരം ആപ്പുകൾ ഉപയോ​ഗിച്ചു തുടങ്ങി. സാധനം വാങ്ങാൻ പോകുമ്പോൾ കടയിൽ എത്തിയാൽ നമ്മൾ ആദ്യം ചോദിക്കുന്നത് ​ ഫോൺപേയുണ്ടോ...​ഗൂ​ഗിൾപേയുണ്ടോ എന്നാണ്..എന്നിട്ട് ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം നൽകും. വളരെ എളുപ്പമുള്ള കാര്യമാണ്. ചില്ലറയുടെ പ്രശ്നമില്ല, പണം കയ്യിൽ കൊണ്ടുപോകേണ്ട...എറ്റവും മികച്ച മാർ​ഗങ്ങളിൽ ഒന്ന്

എന്നാൽ ക്യൂആർ കോ‍ഡ് സ്കാൻ ചെയ്ത് പണം നൽകുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ...ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നറിയാമോ..എന്നാൽ കേരള പോലീസ് പറഞ്ഞു തരും. ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്..

1

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഭർത്താവിന് പണികൊടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയ്ക്ക് എട്ടിന്റെ പണികിട്ടി; സംഭവമിങ്ങനെഭർത്താവിന് പണികൊടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയ്ക്ക് എട്ടിന്റെ പണികിട്ടി; സംഭവമിങ്ങനെ

2

ഇമെയിലുകളിലെ, SMS ലെ സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും. QR കോഡ് സ്കാനർ APP- സെറ്റിംഗ് സിൽ "open URLS automatically' എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

3

അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേ

4


QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.

English summary
things to keep in mind before scanning the QR code, keralapolice's socialmediapost goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X