Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പൂരം കാണാൻ പോകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം; അടിയന്തര സഹായത്തിന് കണ്‍ട്രോൾ റൂം

ജില്ലയിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്‌ണതരംഗ സാധ്യതാ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും പൂരത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ.കഴിഞ്ഞ വർഷം പൂരം നാളുകളിൽ നിർജ്ജലീകരണം മൂലവും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലവും ഏകദേശം 300 പേർ ആരോഗ്യവകുപ്പിന്റെ പവലിയനിൽ വൈദ്യസഹായം തേടിയിട്ടുള്ളതായും ഇതിൽ ഏകദേശം 150 പേർക്ക് കിടത്തി ചികിത്സ നൽകേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. ഈ വർഷം മുൻ വർഷത്തേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും കലക്ടർ പറഞ്ഞു.

tcr2-1

ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്ന ശീലം വളർത്തുക. വെള്ളം എല്ലായ്പ്പോഴും കൈയിൽ കരുതണം.

പൂരത്തിന് വരുന്ന ദിവസം രാവിലെ മുതൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ ഉൾപ്പെടെ 7 മുതൽ 10 ഗ്ലാസ് വരെ വെള്ളം പൂരപ്പറമ്പിൽ എത്തുന്നതിന് മുൻപ് കുടിക്കണം. തുടർന്ന് ഇടക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.കുട / തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ധരിക്കുക.

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ധാരാളമായി കഴിക്കുക.

തുടർച്ചയായി വെയിൽ കൊള്ളുന്നത് നിർജ്ജലീകരണത്തിനും കുഴഞ്ഞു വീഴുന്നതിനും കാരണമാകുന്നതിനാൽ കഴിയുന്നതും തണലിൽ നിൽക്കുക.

പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ചർമ്മരോഗങ്ങളുള്ളവർ, കുട്ടികൾ തുടങ്ങിയവർക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി തുടങ്ങിയ നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകൽ സമയം പരമാവധി ഒഴിവാക്കുക.

കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

സാധ്യമായവർ സൺഗ്ലാസുകളും സൺസ്‌ക്രീനും ഉപയോഗിക്കുക.

കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക.

അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

ഏതെങ്കിലും തരത്തിലുള്ള ശാരീരിക / മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ സമീപമുള്ള മെഡിക്കൽ ടീം / ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തുക.
അടിയന്തര സഹായത്തിന് ബന്ധപ്പെടുക:

പൂരം കൺട്രോൾ റൂം (പോലീസ്): 0487-2422003

പൂരം കൺട്രോൾ റൂം (ഡിഎം): 0487-2421552

* ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ:
* 1077
* 0487-2362424
* 7907483916

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+