കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം കണ്ണ് തട്ടിപ്പ്; മുന്നറിയിപ്പുമായി മുതുകാട്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം ഒട്ടേറെ വ്യാജ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മജീഷ്യന്‍ മുതുകാട് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതിനാലാണ് ഇതിനായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയ കുട്ടികള്‍ക്ക് ഇത്തരം വിദ്യ സ്വായത്തമാക്കാന്‍ സാധിക്കുമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ഇതിലൂടെ പഠനം എളുപ്പമാക്കാമെന്നും ഏകാഗ്രത വര്‍ദ്ധിപ്പിക്കാമെന്നും വ്യാജ സ്ഥാപനങ്ങള്‍ പ്രലോഭിക്കുകയാണ്. തലച്ചോറിനെ ഉദ്ദീപിപ്പിച്ചാല്‍ മൂന്നാം കണ്ണിലൂടെ കാഴ്ച സാധ്യമാക്കാമെന്നാണ് ഇത്തരക്കാരുടെ അവകാശവാദമെന്ന് മുതുകാട് പറഞ്ഞു.

muthukad-magician

25,000 രൂപവരെ ഈടാക്കിയാണ് തട്ടിപ്പുകാര്‍ രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നത്. നമുക്കുള്ള കണ്ണുകളിലൂടെയല്ലാതെ കാഴ്ചകള്‍ കാണാനാകില്ല. കണ്ണു കെട്ടിക്കഴിഞ്ഞാല്‍ ഈ കാഴ്ചകള്‍ നമുക്ക് അന്യമാകും. വേറൊരു ശരീര ഭാഗത്തിനും കാഴ്ചകാണാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. മജീഷ്യന്‍മാര്‍ ഉപയോഗിക്കുന്ന മാസ്‌ക് ആണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്താതെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയാണ് വ്യാജന്മാര്‍ ചെയ്യുന്നതെന്ന് മുതുകാട് വ്യക്തമാക്കി.

അതിനിടെ, തന്റെ മകന് മൂന്നാം കണ്ണിലൂടെയുള്ള കാഴ്ച സാധ്യമാണെന്ന അവകാശവാദവുമായി ഒരു പിതാവ് പത്രസമ്മേളന സ്ഥലത്തെത്തിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, മുതുകാടിന്റെ പരീക്ഷണത്തില്‍ കുട്ടി പരാജയപ്പെടുകയും ചെയ്തു.

English summary
Third eye cheating; Magician Muthukad warns parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X