എങ്ങനെ പോകുന്നു തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ? ദേ ദിങ്ങനേ പിന്നിങ്ങനെ...കൊള്ളാല്ലോ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുന്നു. പുതിയ തന്ത്രങ്ങളുമായാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനഘട്ട പ്രചാരണത്തിന് ഇറങ്ങുന്നത്. നവംബര്‍ രണ്ടിനും നവംബര്‍ അഞ്ചിനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നവമാധ്യമങ്ങള്‍ മുതല്‍ വീടുകയറിയുള്ള പ്രചാരണം തുടങ്ങി 18 അടവുകളും പയറ്റുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ മൂന്നാംഘട്ട വീടു കയറ്റത്തിലാണ് ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും. ബ്‌ളോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളാകട്ടേ ഒരു തവണയെങ്കിലും വോട്ടര്‍മാരെ വീടുകളിലെത്തി വോട്ടഭ്യര്‍ത്ഥിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

മൂന്ന് മുന്നണികളേയും പ്രമുഖ നേതാക്കളും പ്രചാരണ രംഗത്ത് വിവിധ ജില്ലകളില്‍ എത്തുന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടി മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്.
സിപിഎമ്മിന് വേണ്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്.












Click it and Unblock the Notifications