കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ചരിത്രം സൃഷ്ടിച്ച് മൂന്നാമത്തെ യുവതി... ശശികല ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി | Oneindia Malayalam

സന്നിധാനം: ശബരിമലയില്‍ ജനുവരി രണ്ടിന് പുലര്‍ച്ചെ രണ്ട് സ്ത്രീകള്‍ ദര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലും നടത്തി. ഹര്‍ത്താലില്‍ വ്യാപക അക്രമവും അരങ്ങേറി.

അതിനിടെ ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തി എന്ന രീതിയില്‍ കഴിഞ്ഞ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശശികല എന്ന ഈ സ്ത്രീ തന്നെ അത് നിഷേധിക്കുകയും ചെയ്തു.

പക്ഷേ, ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത ശ്രീലങ്കന്‍ യുവതി സന്നിധാനത്തെത്തി ദര്‍ശനം നടത്തി എന്ന് തന്നെയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ആദ്യം പുറത്ത് വിട്ടത് കൈരളി-പീപ്പിള്‍ ചാനല്‍ ആയിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഗുരുസ്വാമിയ്‌ക്കൊപ്പം യുവതി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

47 വയസ്സുള്ള ശശികല

47 വയസ്സുള്ള ശശികല

ശ്രീലങ്കയില്‍ നിന്ന് ഭര്‍ത്താവിനും മകനും ഒരു സഹായിക്കും ഒപ്പമാണ് ശശികല എത്തിയത്. ഇവ‍ര്‍ക്ക് 47 വയസ്സാണ് പ്രായം. അതുകൊണ്ട് തന്നെ പ്രതിഷേധം ഉണ്ടാകുമെന്ന് പോലീസ് മുന്‍കൂട്ടി കണ്ടിരുന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്തു

ഗര്‍ഭപാത്രം നീക്കം ചെയ്തു

തന്‍റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്ന സാക്ഷ്യപത്രവും ആയിട്ടായിരുന്നു ശശികല എത്തിയിരുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കില്ല എന്ന വിലയിരുത്തലില്‍ ആയിരുന്നു പോലീസ്. തുടര്‍ന്ന് പ്രതിഷേധിക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പോലീസ് ശശികലയെ സന്നിധാനത്ത് എത്തിച്ചത്.

ഭര്‍ത്താവും മകനും

ഭര്‍ത്താവും മകനും

ആദ്യഘട്ടത്തില്‍ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. അപ്പോള്‍ തന്നെ ശശികല എവിടെ ആണെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അതിന് ശേഷം തിരിച്ചെത്തിയ ശശികല പ്രതികരിച്ചത്, പോലീസ് തന്നെ ദര്‍ശനം നടത്താന്‍ അനുവദിച്ചില്ല എന്നായിരുന്നു.

എല്ലാം തന്ത്രം

എല്ലാം തന്ത്രം

എന്നാല്‍ ഇതെല്ലാം പോലീസിന്‍റെ തന്ത്രം ആയിരുന്നു എന്ന് വേണം കണക്കാക്കാന്‍. കാരണം പ്രതിഷേധക്കാരുടെ ശ്രദ്ധതിരിച്ച് പോലീസ് തന്ത്രപൂര്‍വ്വം ശശികലയെ സന്നിധാനത്ത് എത്തിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശശികല ക്ഷുഭിതയായതും ഈ തന്ത്രത്തിന്‍ററെ ഭാഗമാണെന്ന് കരുതേണ്ടി വരും.

സുരക്ഷിതമാക്കി

സുരക്ഷിതമാക്കി

ശ്രീലങ്കയില്‍ നിന്നാണ് ശശികലയും കുടുംബവും എത്തിയത്. അവരുടെ സുരക്ഷകൂടി മുന്‍ നിര്‍ത്തിയാണ് പോലീസ് ഇത്തരം ഒരു തന്ത്രം ആവിഷ്കരിച്ചത് എന്നാണ് കരുതുന്നത്. എന്തായാലും ശശികലയും കുടുംബവും സുരക്ഷിതരായതിന് ശേഷം മാത്രമാണ് ഇപ്പോള്‍ വാര്‍ത്ത പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.

മഫ്തി പോലീസ്

മഫ്തി പോലീസ്

മഫ്തി പോലീസിന്‍റെ അകന്പടിയോടെ ആണ് ശശികലയ്ക്ക് പോലീസ് ദര്‍ശനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്. ഇതിനിടെ മഫ്തി പോലീസിനെ ജനം ടിവി പിന്തുടരുകയും പോലീസുകാര്‍ ഓടുകയും ചെയ്തിരുന്നു. എന്നാല്‍ ശശികലയ്ക്കൊപ്പം അപ്പോഴും മഫ്തിയില്‍ പോലീസുകാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനെട്ടാംപടി ചവിട്ടി

പതിനെട്ടാംപടി ചവിട്ടി

നേരത്തെ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ പതിനെട്ടാംപടി ചവിട്ടിയല്ല സന്നിധാനത്ത് എത്തിയത്. എന്നാല്‍ ശശികല പതിനെട്ടാംപടി ചവിട്ടി തന്നെ ആണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്.

English summary
Third Woman entered Sabarimala, Police confirms, visuals revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X