കാന്തപുരത്തിന്റെ 'മുടിപ്പള്ളി': എവിടെ ആ 40 കോടിയെന്ന് എസ്കെഎസ്എസ്ഫിന്റെ ചോദ്യം...
കോഴിക്കോട്: തിരുകേശ വിവാദം ഇപ്പോള്‍ മലയാളികള്‍ ഏറെക്കുറെ മറന്ന മട്ടാണ്. ഒരിടയ്ക്ക് സുന്നി വിഭാഗക്കാരായ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ച സംഗതി ആയിരുന്നു ഇത്.
പ്രവാചകന്റെ 'തിരുകേശം' സൂക്ഷിയ്ക്കാന്‍ ഒരു കേന്ദ്രം നിര്മിയ്ക്കാന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ എപി സുന്നികള്‍ രംഗത്തിറങ്ങിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പള്ളി നിര്‍മാണത്തിനായി വ്യാപക പണപ്പിരിവ് തുടങ്ങിയപ്പോള്‍ സംഗതി മൊത്തത്തില്‍ ചൂടുപിടിച്ചിരുന്നു.
എന്നാല്‍ കുറേനാളായി തിരുകേശത്തെ കുറിച്ച് എപി സുന്നികളോ ഇകെ സുന്നികളോ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ചില പോസ്റ്ററുകളും മറ്റും ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നു.

തിരുകേശം
പ്രവാചകന് മുഹമ്മദ് നബിയുടെ മുടി എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതിന്റെ ആധികാരികത സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് പള്ളി പണിയാനുള്ള തീരുമാനവും വന്നത്.

എവിടെ ആ 40 കോടി
നാല്പത് കോടി രൂപ ചെലവിട്ട് പള്ളി പണിയുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ എസ്കെഎസ്എസ്ഫിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോര്‍ഡിലെ ചോദ്യവും അത് തന്നെയാണ്.

പണം പിരിച്ചോ?
തിരുകേശ പള്ളിയ്ക്ക് വേണ്ടി പണപ്പിരിവ് എപി സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ പണം പിരിച്ചിട്ടുണ്ടെങ്കില് അത് എവിടെ പോയി എന്നാണ് ഇകെ വിഭാഗം ചോദിയ്ക്കുന്നത്.

പിണറായി വിവാദം
തിരുകേശ വിവാദം കത്തി നിന്നിരുന്ന സമയത്താണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിവാദ പരാമര്‍ശം വരുന്നത്. തിരുകേശമാണെങ്കിലും അല്ലെങ്കിലും അത് 'ബോഡി വേസ്റ്റ്' ആണെന്നാണ് പിണറായി പറഞ്ഞത്.

റിയല്‍ എസ്റ്റേറ്റ് വിവാദം
പള്ളി പണിയും എന്ന് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്ന പ്രദേശത്ത് ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications