കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിച്ച കള്ളന്മാര്‍ തന്നെ! തിരുവല്ലയില്‍ 27 ലക്ഷം കവര്‍ന്നതിനൊപ്പം സിസിടിവി ക്യാമറയും അടിച്ചുമാറ്റി

തിരുവല്ലയില്‍ വന്‍ ബാങ്ക് കൊള്ള. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ കവര്‍ന്നു. തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലാണ് മോഷണമുണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

തിരുവല്ല: തിരുവല്ലയില്‍ വന്‍ ബാങ്ക് കൊള്ള. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ കവര്‍ന്നു. തിരുവല്ല നഗരത്തിലെ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലാണ് മോഷണമുണ്ടായത്.

മേഷമം പോയതില്‍ 16 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 11 ലക്ഷം രൂപയുടെ പഴയ നോട്ടുകളും ഉണ്ടായിരുന്നു. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് ജനല്‍ തകര്‍ത്ത് അകത്തു കടന്നാണ മോഷണം നടത്തിയിരിക്കുന്നത്.

robbery

ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

24ന് രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ക്രിസ്മസ് കരോള്‍ കഴിഞ്ഞു പോയ രണ്ടു കുട്ടികള്‍ ബാങ്കിന്റെ സമീപത്ത് മുഖംമൂടി ധരിച്ച രണ്ടു പേരെ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. ബാങ്കിലെ സിസിടിവി ക്യാമറയും കള്ളന്മാര്‍ കവര്‍ന്നെന്നാണ് വിവരം.

പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി വരികയാണ്. പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
thiruvalla bank robbery, rs 27 lakh lost from locker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X