Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവല്ലയിൽ നിന്ന് കാണാതായ 9ാം ക്ലാസുകാരിയെ കണ്ടെത്തി; പോലീസ് സ്റ്റേഷനിലാക്കി സ്ഥലംവിട്ട 2 യുവാക്കൾ പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനലിൽ എത്തിച്ച് മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിൽ ആയത്. ഇവരെ ഒരാളെ പോലീസ് പിന്തുടർന്ന് ബസ്സിൽ നിന്ന് പിടികൂടുകയായിരുന്നു.

ഇന്നലെ പെൺകുട്ടിയുടെയും ഒപ്പം ഉണ്ടായിരുന്നവരുടെയും സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പം ഉണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പിന്നീട് കാണാതാവുകയായിരുന്നു.

police

ഉച്ചയായിട്ടും പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിച്ചു. ബന്ധുവീടുകളിലും കുട്ടി എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പോലീസ് പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു.

ഇതിൽ രണ്ട് ആൺകുട്ടികൾക്ക് ഒപ്പം പെൺകുട്ടി സംസാരിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് ചിത്രം ഉൾപ്പെടെ പുറത്തുവിട്ടത്. ബസ്സിൽ നിന്നുള്ള ദ‍ൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+