Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരഭോജികള്‍ എന്ന് ആക്ഷേപിക്കുന്നു, സത്യം അറിയണം'; നരബലിയിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുമെന്ന് ആളൂര്‍

പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന നരബലിയിൽ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. പ്രതികള്‍ക്കായി വക്കാലത്ത് ഫയല്‍ ചെയ്യും. കേസിലെ സത്യാവസ്ഥ അറിയണമെന്നും ബി എ ആളൂര്‍ പറഞ്ഞു.

ക്രൂരമായ കൊലപാതകമാണ് നടന്നത് എന്നാൽ ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ആളൂർ പറഞ്ഞു.' ക്രൂരമായ കൊലപാതകമാണ് നടന്നത്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ അതിലും മാറ്റം വന്നു. നരഭോജികളാണെന്നാണ് പുതിയ ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്.

1

ഇതിനെറെ സത്യാവസ്ഥ അറിയണം.അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കണം. വക്കാലത്ത് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം മറ്റ് നടപടികളിലേക്ക് കടക്കും'- ബി എ ആളൂർ പറഞ്ഞു.അതേസമയം നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്പതികള്‍ പോലീസിന് മൊഴിനൽകി. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല്‍ സിങും ഭാര്യ ലൈലയും പോലീസിന് മുമ്പിൽ ഈ കാര്യെ വെളിപ്പെടുത്തിയത്.

2

പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണ് ഇതെന്നും ആയുരോരോഗ്യത്തിന് വേണ്ടി ഇവരുടെ മാംസം ഭക്ഷിക്കാൻ ഷാഫി ആവശ്യപ്പെട്ടെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളായ ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്ന് ഇരു സ്ത്രീകളുടെയും മാസം മുറിച്ചെടുത്തു. ഇതിന് ഷാഫി സഹായിച്ചു. പച്ചയ്ക്ക് മാംസം കഴിക്കുകയാണ് അത്യുത്തമമെന്നും അതിന് പറ്റാത്തതിനാൽ പാചകം ചെയ്ത് കഴിച്ചാൽ മതിയെന്നും ഷാഫി പറഞ്ഞു. അതനുസരിച്ച് മാംസം പാചകം ചെയ്തു കഴിച്ചെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു.

3

ഇരകളുടെ മാംസം പ്രസാദമാണെന്നാണ് ഷാഫി പറഞ്ഞത് ഇത് മറ്റുള്ളവര്‍ക്കും നല്‍കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രതികൾ ഇത് നൽകിയിരുന്നില്ല. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടതായും പ്രതികൾ പറഞ്ഞു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന് ഷാഫി പറഞ്ഞതായും ലൈല പോലീസിന് മൊഴി നല്‍കി.ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ബലിക്ക് മുമ്പായി ഷാഫി ഊരി വാങ്ങിയിരുന്നു.

4

ഭഗവല്‍ സിങ്, ലൈല ദമ്പതികളില്‍ നിന്നും മുഹമ്മദ് ഷാഫി മൂന്നരലക്ഷം രൂപയാണ് റോസ്ലിയെ എത്തിക്കുന്നതിനായി വാങ്ങിയത്. പത്മത്തെ കൊലപ്പെടുത്തിന് മുമ്പും ഇവരിൽ നിന്ന് ഷാഫി ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ സെപ്തംബർ 27 ന് തുടങ്ങിയ അന്വേഷണമാണ് ഒടുവിൽ ഇലന്തൂരിലെ ക്രൂര നരബലിയുടെ വിവരങ്ങൾ പുറത്ത് കൊണ്ട് വന്നത്. ഭഗവല്‍ സിംഗും ഭാര്യയും രണ്ട് സ്ത്രീകളെ പെരുമ്പാവൂര്‍ സ്വദേശി ഷാഫിയുടെ സഹായത്തോടെ നരബലി നടത്തുകയായിരുന്നു. എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+