നരബലിക്കായി നിരവധി സ്ത്രീകളെ സമീപിച്ചു, കേസിൽ ഷാഫി കുടുങ്ങിയത് ഇങ്ങനെ
എറണാകുളം: കടവന്ത്രയിലെ ലോട്ടറിവില്‍പ്പനക്കാരായ സ്ത്രീകള്‍ നല്‍കിയ നിര്‍ണായക മൊഴിയാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളുകൾ അഴിച്ചത്.
ഈ സ്ത്രീകളേയും നരബലിയില്‍ ഏജന്റായി പ്രവര്‍ത്തിച്ച ഷാഫി സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍.
ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പത്മത്തെ കാണാനില്ലെന്ന് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകം വെളിച്ചത് എത്തിച്ചത്. പോലിസിറെ അന്വേഷണത്തിൽ കുടുങ്ങിയ ഷാഫിയാണ് ക്രൂരകൃത്യങ്ങൾ പോലീസിനോട് പറഞ്ഞത്.

മകനാണ് പത്മത്തെ കാണാതായെന്ന പരാതി പോലീസില്‍ നൽകിയത്. തുടർന്ന് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരികളായ സ്ത്രീകളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. തുടർന്ന് പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് തിരുവല്ലയിലാണെന്ന് തൊഴിലാളികളോട് പോലീസ് പറഞ്ഞു.
ഇതോടെയാണ് ഷാഫിയുടെ പേര് പുറത്ത് വന്നത്. തിരുവല്ലയിലേക്ക് പോകണം എന്ന് പറഞ്ഞ് ഷാഫി സമീപിച്ചതായി നിരവധി തൊഴിലാണികൾ പോലീസിനോട് പറഞ്ഞു. കടവന്ത്രയിൽ കട നടത്തിയിരുന്ന ആളായിരുന്നു ഷാഫി. ഇങ്ങനെയാണ് ലോട്ടറിതൊഴിലാളികൾക്ക് ഇയാളെ പരിചയം. 'തിരുവല്ലയിലേക്ക് പോകാമെന്ന് ആവശ്യപ്പട്ട ഷാഫി, അവിടെ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ടെന്നും അയാള്‍ക്ക് തോട്ടങ്ങളും കാര്യങ്ങളുമൊക്കെയുണ്ടെന്ന് പറഞ്ഞു.
പിന്നാലെ ണ്ട് ലക്ഷം രൂപ വരെ വാങ്ങിച്ചെടുക്കാമെന്നും അതിൽ രു ലക്ഷം രൂപ വരെ തരാമെന്നും ഷാഫി വാഗ്ദാനം ചെയ്തെന്നും ലോട്ടറി കച്ചവടക്കാരിയായ ഒരു സ്ത്രീ പറഞ്ഞു. എന്നാൽ രാത്രി ചെന്നില്ലെങ്കില്‍ തന്നെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നെന്നും ലോട്ടറി തൊഴിലാളി പറയുന്നു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളായിരുന്ന സ്ത്രീകളെയാണ് ഷാഫിയുടെ ലക്ഷ്യമെന്നും ലോട്ടറി തൊഴിലാളികൾ പറയുന്നു.
വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്‌ലിയെന്ന സ്ത്രീയെ ഇയാൾ കൊണ്ടുപോയതെന്നും തൊഴിലാളികൾ പറയുന്നു. ചോദ്യം ചെയ്യലിൽ പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും റോസ്‌ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് ഒരു രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിലാണെന്ന് കൊച്ചി പോലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.
'50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചു വരുന്ന സമയത്താണ് ചില സംശയങ്ങള്‍ തോന്നിയത്. ഈ സ്ത്രീയെ കാണാതായത് സെപ്റ്റംബര്‍ 26-ാം തിയതിയാണ് . കടവന്ത്ര പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഈ സംഭവം. ഈ സ്ത്രീ ഒരാളുടെ കൂടെ പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പത്തനംതിട്ടയിലെ തിരുവല്ലയിലേക്ക് പോയതെന്ന് മനസിലായി' കമ്മീഷണര്‍ പറഞ്ഞു.












Click it and Unblock the Notifications