കൊലപ്പെടുത്തിയത് തല അറുത്ത്, മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; കേരളത്തെ ഞെട്ടിച്ച് നരബലി
തിരുവല്ല: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് സ്ത്രീകളെ നരബലി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നത്. കാലടി സ്വദേശിയായ റോസ്ലിന്, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതികള്‍ പൊലീസിന് നല്കിയ മൊഴി കൂടുതല്‍ ഞെട്ടിപ്പിക്കുന്നതാണ്.

സ്ത്രീകളെ കഴുത്തറുത്താണ് ആഭിചാരക്രിയകള്‍ക്കായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സെപ്റ്റംബര്‍ 27ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

തിരുവല്ല ഇലന്തൂര്‍ സ്വദേശിയായ വൈദ്യന് ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിച്ചത്. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയും തിരുവല്ലക്കാരനായ ദമ്പതികളും പൊലീസ് പിടിയിലാകുന്നത്.

സ്ത്രീകളെ തിരുവല്ലയില്‍ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങല്‍ വൈകീട്ടോടെ പുറത്തുവിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനായി സ്ത്രീകളെ നരബലി നല്‍കിയെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് വേണ്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാള്‍ എജന്റായി പ്രവര്‍ത്തിച്ചെന്നാണ് വിവരം. സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് കൊന്നുകുഴിച്ചുമൂടിയെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങള്‍.

കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെടുക്കാന്‍ പൊലീസ് സംഘം തിരുവല്ലയിലേക്ക് തിരിച്ചിട്ടുണ്ട്. ആര് ഡി ഒ അടക്കമുള്ളവരും തിരുല്ലയിലേക്ക് എത്തിയിട്ടുണ്ട്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ റോസ്ലിന് ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവര്‍ മറ്റൂരില്‍ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു.

ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാല്‍ റോസ്ലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്ലിനും സമാനമായ നിലയില്‍ കൊല്ലപ്പെട്ടതായി വ്യക്തമായത്.

അതേസമയം, ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂരസംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്. അതിശക്തമായിട്ടുള്ള നടപടി സ്വീകരിക്കും. പരിഷ്കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ഞെട്ടിക്കുന്നതും ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണിത്. ശക്തവും മാതൃകാപരവുമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്കി.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
3,000 വർഷത്തെ പാരമ്പര്യം; ചർമ്മത്തിന് തിളക്കം നൽകാൻ നാല്പാമരാദി എന്ന അത്ഭുതം! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications