കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവല്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു... എത്തിയത് ഹൈദരാബാദില്‍ നിന്ന്!!

Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. ഇയാള്‍ ഹൈദരാബാദില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 62 വയസ്സായിരുന്നു. ഹൈറിസ്‌ക് ഇടമായതിനാല്‍ ഇയാളോട് 14 ദിവസത്തെ ക്വാറന്റൈന്‍ എന്നത് നീട്ടി 28 ദിവസമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മാസം 22നാണ് വിജയകുമാര്‍ ഹൈദരാബാദില്‍ നിന്ന് തിരികെയെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

1

ഹൃദയാഘാതത്തെ തുടര്‍ന്ന് വിജയകുമാറിനെ അടിയന്തരമായി തിരുവല്ല താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. നിരീക്ഷണത്തിലുള്ള ആളാണെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇയാളുടെ ആന്തരിക സ്രവങ്ങളുടെ സാമ്പിളുകള്‍ ആശുപത്രി അധികൃതര്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സുരക്ഷാ മാനദണ്ഡലങ്ങളോടെ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനാഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂ. വിജയകുമാറിന്റെ അടുത്ത കുടുംബാംഗങ്ങളെല്ലാം ഹൈദരാബാദിലാണ് ഉള്ളത്.

്അതേസമയം ഇയാളുടെ ബന്ധുക്കള്‍ക്കാര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല. വിജയകുമാറിനും കോവിഡ് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിക്കുന്നത്. എങ്കിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, മൃതദേഹം ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡങ്ങളോടെ സൂക്ഷിച്ച ശേഷം, ഫലം വന്ന ശേഷം സംസ്‌കരിക്കാനായി വിട്ടുനല്‍കും. ഇതിനിടെ അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടേജിലെ താമസക്കാരനുമായി പടന്നമാക്കല്‍ മാത്യു ജോസഫാണ് മരിച്ചത്. ഇയാള്‍ക്ക് 78 വയസ്സുണ്ട്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും. കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു.

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 പേരുടെ ഫലം നെഗറ്റീവാണ്. ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 258 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം മെഡിക്കല്‍ കോളേജുകളിലായിട്ടാണ് ചികിത്സ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
thiruvalla man under observation died due to heart attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X