തിരുവന്പാടിയിലെ ഉടന്പടി കത്ത് പുറത്ത്, കുഞ്ഞാലിക്കുട്ടിയ്ക്ക് അതൃപ്തി, ലീഗ് ഇടയുന്നു?
കോഴിക്കോട്: തിരുവമ്പാടിയില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച് ലീഗ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ ഉടമ്പടികത്ത് പുറത്ത് വന്നതില്‍ അതൃപ്തി. ലീഗാണ് കത്ത് പുറത്ത് വന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയത്. പല കത്തുകളും എഴുതിയിട്ടുണ്ടാകുമെന്നും അങ്ങനെയുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുമായി പറഞ്ഞ് തീര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ ഇനി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി .
സീറ്റ് വിട്ട് നല്‍കാമെന്ന ലീഗിന്റെ ഉറപ്പിന് തെളിവായി ചില മാധ്യമങ്ങള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്ത് പുറത്ത് വിട്ടിരുന്നു . 2011 ല്‍ താമരശേരി രൂപതയുടെ താത്പര്യ പ്രകാരമാണ് ഉടമ്പടി ഉണ്ടാക്കിയത്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇത് സംബന്ധിച്ച് എഴുതി ഒപ്പിട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ രേഖയുടെ പകര്‍പ്പാണ് പുറത്ത് വന്നത് .

ഈ കത്ത് പുറത്ത് വന്നതിലാണ് ലീഗ് അതൃപ്തി രേഖപ്പെടുത്തിയത്. അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രേഖാമൂലം ഉടമ്പടി ഉണ്ടാക്കിയതിന് സാക്ഷ്യം വഹിച്ചിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള കത്ത് പുറത്തായത് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തെ ബാധിയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം .












Click it and Unblock the Notifications