കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂരപ്രേമികള്‍ക്ക് തീരാ ദു:ഖം, ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു, അടക്കം കോടനാട്ട്

15 വര്‍ഷത്തോളം തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയിരുന്നു

Google Oneindia Malayalam News

തൃശൂര്‍: പൂരപ്രേമികളെ തീരാദു:ഖത്തിലാഴ്ത്തി ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു ശിവസുന്ദറിന്റെ വിയോഗം. 15 വര്‍ഷത്തോളം തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കോടനാട് കൊണ്ടുപോയി സംസ്‌കരിക്കും. എരണ്ടക്കെട്ട് ബാധിച്ച് കഴിഞ്ഞ രണ്ടുമാസത്തിലധികമായി ചികിത്സയിലായിരുന്നു ശിവസുന്ദര്‍.

പാലക്കാടിനെ മുൾമുനയിൽ നിർത്തി കാട്ടാനകൾ! പടക്കം പൊട്ടിച്ചിട്ടും നോ രക്ഷ.പാലക്കാടിനെ മുൾമുനയിൽ നിർത്തി കാട്ടാനകൾ! പടക്കം പൊട്ടിച്ചിട്ടും നോ രക്ഷ.

1

വ്യവസായി ടിഎ സുന്ദര്‍ മേനോന്‍ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്താന്‍ ആരംഭിച്ചത്. പൂക്കോട് ശിവന്‍ എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയതോടെ തിരുവമ്പാടി ശിവസുന്ദര്‍ എന്ന പേര് ലഭിച്ചത്. ആനപ്രേമികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു ശിവസുന്ദര്‍. അഴകളവും തലയെടുപ്പുമുള്ള ശിവസുന്ദര്‍ തൃശൂര്‍ പൂരത്തിലെ തന്നെ പ്രധാന ആകര്‍ഷണമായിരുന്നു. അതേസമയം ആനപ്രേമികളുടെ ആവശ്യം കണക്കിലെടുത്ത് ക്ഷേത്രത്തില്‍ ശിവസുന്ദറിനെ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ശിവസുന്ദറിനെ കൊണ്ടുപോകുന്നിടത്തെല്ലാം ആരാധന മൂത്ത് നിരവധി പേര്‍ എത്താറുണ്ടെന്ന് തൃശൂരുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

2

ഖത്തറില്‍ ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍; ജലാതിര്‍ത്തിയില്‍ യുഎഇയുടെതും, യുഎന്നില്‍ പരാതിഖത്തറില്‍ ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍; ജലാതിര്‍ത്തിയില്‍ യുഎഇയുടെതും, യുഎന്നില്‍ പരാതി

മുഹമ്മദ് ഷമി 'ഒളിവിൽ' നിന്നും പുറത്തേക്ക്.. പ്രതികരണം ഭാര്യ ഹസിൻ ജഹാനുള്ള വെല്ലുവിളി!മുഹമ്മദ് ഷമി 'ഒളിവിൽ' നിന്നും പുറത്തേക്ക്.. പ്രതികരണം ഭാര്യ ഹസിൻ ജഹാനുള്ള വെല്ലുവിളി!

English summary
thiruvampadi shivsunder elephant passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X