കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ചെന്നിട്ട് പ്ലാസ്റ്റിക് ചോദിക്കല്ലേ..!!! 'തലസ്ഥാനം പഴയ തലസ്ഥാനമല്ല'

തലസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി നിരോധിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വ്യാപാരികള്‍ ഈ നീക്കത്തിന് പിന്തുണ അറിയിച്ചതായും മേയര്‍ അറിയിച്ചു.

  • By Jince K Benny
Google Oneindia Malayalam News

തിരുനന്തപുരം: ഇന്നലെ വരെ കണ്ട തലസ്ഥാനമല്ല ഇനി മുതല്‍. ആകെ മൊത്തം ഒരു മാറ്റത്തിന് തയാറെടുക്കുകയാണ് നഗരം. നഗരത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് കടത്തുകയാണ് അതിന്റെ ആദ്യ പടി. പഴയ പോലെ പ്ലാസ്റ്റിക് കവറും തൂക്കി ഇനി തലസ്ഥാനം കാണാന്‍ പോകാന്‍ പറ്റില്ലെന്ന് ചുരുക്കം. പരിസ്ഥിതി സൗഹാര്‍ദമാക്കി നഗരത്തെ മാറ്റുകയാണ് ഉദ്ദേശം.

Thiruvananthapuram Corporation

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നേരത്തെ കോര്‍പ്പറേഷന്‍ നിരോധിച്ചിരുന്നെങ്കിലും ആ ഉദ്യമം അത്ര ഫലം കണ്ടില്ല. നഗരസഭയുടെ ഹാള്‍മാര്‍ക്ക് മുദ്രയോടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയതോടെയാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം എന്ന ആശയത്തിലേക്ക് കോര്‍പ്പറേഷന്‍ എത്തിയത്.

ഈ മാസം അവസാനം ചേരുന്ന കൗണ്‍സില്‍ യോഗം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തേക്കുറിച്ച് ചര്‍ച്ച ചെയ്യും. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മേയര്‍ വികെ പ്രശാന്ത് പറഞ്ഞു. പ്ലാസ്റ്റികിന് പകരമായി തുണി പേപ്പര്‍ സഞ്ചികള്‍ നിര്‍മിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിന്റെ ചുമതല കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാനാണ് ആലോചന.

നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചിരക്കുന്നത് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെയാണ്. ഉറവിടട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് നിരോധനം എന്നിവയേക്കുറിച്ച് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഗോപിനാഥ് മുതുകാട് ഇതിന് നേതൃത്വം നല്‍കും.

പകരം ഭൂമി ലഭിച്ചാല്‍ വിളപ്പില്‍ശാലയിലെ നഗരസഭയുടെ ഭൂമി മറ്റ് പദ്ധതികള്‍ക്കായി നല്‍കാന്‍ തയാറാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

English summary
Thiruvananthapuram Corporation planning to ban plastic completely. Merchants supports the movement. Plastic carry bags will be replaced with paper, cloth bags.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X