തിരുവനന്തപുരത്ത് 11 വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ; കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോൾ സംഭവിച്ചത്?
തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിൽ കെട്ടിയ റിബർ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോൾ സംഭവിച്ചതാകാമെന്നാണ് സൂചന.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. വിവരം അറിഞ്ഞതിന് പിന്നാല അയൽക്കാരെത്തി റിബർ മുറിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













Click it and Unblock the Notifications