കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വീണ്ടും ഭീതി: സൂപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് കൊവിഡ്, ഫലം വന്നത് വൈകിട്ടോടെ!

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയ്ക്കിടെ തിരുവനന്തപുരത്ത് സൂപ്പർമാർക്കറ്റിലെ 61 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അട്ടകുളങ്ങര രാമചന്ദ്ര ഹൈപ്പർമാർക്കറ്റിനെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരത്തിൽ ഒരിടത്ത് താസമിച്ച് വരുന്നവരാണ് രോഗം സ്ഥിരീകരിച്ച ജീവനക്കാർ. ബുധനാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള സർക്കാരിന്റെ കണക്കിൽ ഉൾപ്പെട്ടവർക്ക് പുറമേയാണ് 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈകിട്ടോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

30 കിലോ സ്വർണവുമായി പിടികൂടിയ ആ 14 പേർ ആരൊക്കെയാണ്? തല പുകയ്ക്കുന്നവരോട് തോമസ് ഐസക്30 കിലോ സ്വർണവുമായി പിടികൂടിയ ആ 14 പേർ ആരൊക്കെയാണ്? തല പുകയ്ക്കുന്നവരോട് തോമസ് ഐസക്

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 157 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 130 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്. മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി എന്നിവിടങ്ങളിലാണ് സമ്പർക്കം മൂലം കുടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇതിനൊപ്പം രോഗം സ്ഥികരിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി എന്നീ പ്രദേശങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തി കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്.

coronavirus-157

Recommended Video

cmsvideo
Oxford Covid 19 Vaccine Could Be Announced Tomorrow | Oneindia Malayalam

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പൂന്തുറ സെന്റ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ 750 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഉടൻ തന്നെ തയ്യാറാക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും പരിസരവുമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.

English summary
Thiruvananthapuram: 61 Staffs in supermarket tests Coronavirus postive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X