• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശശി തരൂരിന് തുറന്ന കത്തുമായി തോമസ് ഐസക്; ആത്മഹത്യാപരമായ നിലപാടില്‍ നിന്നും പിന്മാറണം

തിരുവനന്തപുരം: ശക്തമായ എതിര്‍പ്പിനിടയിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറാനുള്ള നടപടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ വിഷയത്തില്‍ ശശി തരൂരിന് തുറന്ന കത്തെഴുതിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.

വിമാനത്താവളം പോലൊരു പൊതുസ്വത്ത് അദാനിയെപ്പോലുള്ള കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയല്ല മറിച്ച് കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് തോമസ് ഐസക് ആവശ്യപ്പെടുന്നത്. ലോക്‌സഭാ സമ്മേളനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് വികസം ചര്‍ച്ചയാക്കണമെന്ന് ധാരണയില്‍ എത്തിയ സാഹചര്യത്തില്‍ കൂടിയാണ് കത്ത്. കത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

 ലോകസഭാ സമ്മേളനം

ലോകസഭാ സമ്മേളനം

പ്രിയപ്പെട്ട തരൂര്‍, ഇപ്പോള്‍ നടക്കാന്‍ പോകുന്ന ലോകസഭാ സമ്മേളനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് വികസനം ചര്‍ച്ചയാക്കണമെന്നാണല്ലോ എംപിമാരുടെ സമ്മേളനത്തില്‍ ധാരണയായത്. താങ്കള്‍ ഒരാള്‍ക്ക് മാത്രമാണ് വ്യത്യസ്ത നിലപാടുള്ളത്. താങ്കള്‍ ഇതുവരെ സ്വീകരിച്ചു വന്ന നിലപാടിന്റെ തുടര്‍ച്ചയാണത് എന്ന് അംഗീകരിക്കുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ പുരോഗതിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുലര്‍ത്തിയ അലംഭാവമാണ് താങ്കള്‍ അതിനു പറയുന്ന ന്യായം.

 പ്രതിവിധി മറ്റൊന്ന്

പ്രതിവിധി മറ്റൊന്ന്

ആ ആരോപണം ശരിയായാല്‍പ്പോലും വിമാനത്താവളം പോലൊരു പൊതുസ്വത്ത് അദാനിയെപ്പോലുള്ള കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയല്ലല്ലോ പ്രതിവിധി. സ്ഥലം എംപിയെന്ന നിലയില്‍ ഈ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് താങ്കള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത്തരമൊരു പുനരാലോചന നടത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തുക കണ്ടെത്താം

തുക കണ്ടെത്താം

ഒന്ന്) വിമാനത്താവള വികസനത്തിന് ആവശ്യമായ തുക മുതല്‍മുടക്കാന്‍ കേരള സര്‍ക്കാരിന്റെ മുന്‍കൈയിലുള്ള കമ്പനിയ്ക്ക് കഴിയുമോ? ഒരു പ്രയാസവുമില്ല എന്ന് ഉറപ്പു നല്‍കാന്‍ കഴിയും. ബജറ്റിലല്ല, ബജറ്റിനു പുറത്ത് പണം കണ്ടെത്താനാവും. പശ്ചാത്തല സൌകര്യവികസനത്തിനായി കേരളം ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന അത്യത്ഭുതകരവും ഭീമവുമായ മുതല്‍മുടക്കിനു നേരെ താങ്കള്‍ക്ക് എങ്ങനെ കണ്ണടയ്ക്കാന്‍ കഴിയുന്നു?

സിയാലിന്റെ അനുഭവം

സിയാലിന്റെ അനുഭവം

രണ്ട്) വിമാനത്താവളം പോലൊരു സംരംഭവം കാര്യക്ഷമമായും ലാഭകരമായും നടത്താനുള്ള പ്രാപ്തി നമുക്കുണ്ടാവുമോ എന്നാണ് അടുത്ത ചോദ്യം. സിയാലിന്റെ അനുഭവം നമുക്കുണ്ട്. അവിടെ എന്തെങ്കിലും പോരായ്മയുണ്ടെന്ന് ആര്‍ക്കും ആരോപണമില്ലല്ലോ. അതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ടിയാല്‍ നടത്താന്‍ നമുക്കു ശ്രമിക്കാം.

വിഴിഞ്ഞം

വിഴിഞ്ഞം

മൂന്ന്) വിഴിഞ്ഞം നിര്‍മ്മിക്കാനും നടത്തിക്കാനും അദാനിയെ ഏല്‍പ്പിക്കാമെങ്കില്‍ എന്തുകൊണ്ട് വിമാനത്താവളം അനുവദിച്ചൂകൂടാ എന്നാണ് അടുത്ത സംശയം. വിഴിഞ്ഞത്ത് ഡീപ്പ് വാട്ടര്‍ തുറമുഖം നിര്‍മ്മിക്കുന്നതിനോ കൊളംബോ, സിംഗപ്പൂര്‍, കുളച്ചല്‍ തുറമുഖങ്ങളുമായി മത്സരസജ്ജമാക്കുന്നതിനോ ഉള്ള പ്രാപ്തി നമുക്കില്ല. അതില്‍ സംശയമൊന്നുമില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ പദ്ധതിയാണെങ്കിലും, ഒരു സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സാധ്യമാക്കിയ നിക്ഷേപപദ്ധതിയെന്ന നിലയില്‍, അത്തരം ഇടപെടലുകള്‍ക്ക് തുടര്‍ച്ചയില്ലാതെ വരുന്നത് കേരളത്തിന്റെ ദീര്‍ഘകാല വികസനാവശ്യങ്ങള്‍ക്ക് വിലങ്ങുതടിയാവുമെന്ന തിരിച്ചറിവുണ്ട്.

നേട്ടം തിരുവനന്തപുരത്തിന്

നേട്ടം തിരുവനന്തപുരത്തിന്

അതുകൊണ് വിഴിഞ്ഞം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ നേട്ടം തിരുവനന്തപുരത്തിനും തിരുവനന്തപുരം ജില്ലയ്ക്കും ലഭിക്കുന്നതിനുവേണ്ടി ക്യാപിറ്റല്‍ സിറ്റി റീജിയന്‍ ഡെവലപ്പ്‌മെന്റ് പരിപാടിയ്ക്ക് രൂപം നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. തീരസംരക്ഷണത്തിനുള്ള ഊര്‍ജിതനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതിന് പൂന്തുറ പരീക്ഷണം ഉത്തരം നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ. അതാണ് അക്കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം. അതുകൊണ്ട് വിഴിഞ്ഞത്തെ അദാനിയെ ചൂണ്ടി വിമാനത്താവളത്തിലെ അദാനിയെ തുലനം ചെയ്യാന്‍ ശ്രമിക്കരുത്. ആ താരതമ്യം അടിസ്ഥാനരഹിതമാണ്. വിമാനത്താവളത്തിന്റെ കാര്യത്തില്‍ കക്ഷിഭേദമെന്യേ കേരളം സ്വീകരിച്ച നിലപാടിനോടൊപ്പം തിരുവനന്തപുരത്തെ ജനപ്രതിനിധിയും ഉണ്ടാകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിക്കട്ടെ. അതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കരുത്.

മോദിയുമായുള്ള ശിങ്കിടിബന്ധം

മോദിയുമായുള്ള ശിങ്കിടിബന്ധം

നാല്) മോദിയുമായുള്ള ശിങ്കിടിബന്ധം ഉപയോഗപ്പെടുത്തി അദാനിയെയും റിലയന്‍സിനെയുംപോലുള്ള കുത്തകകള്‍ ഇന്ത്യയുടെ പൊതുസ്വത്ത് തട്ടിയെടുത്തുകൊണ്ടിരിക്കുന്ന സമകാലീന പ്രാകൃത മൂലധനക്കൊള്ള താങ്കള്‍ കാണാതെ പോകുന്നതെങ്ങനെ? സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ നടത്തിയ മൂലധനക്കൊള്ളയ്ക്ക് സമാനമായതല്ലേ നമ്മുടെ മുന്നില്‍ അരങ്ങേറുന്നത്? സ്വകാര്യ നിക്ഷേപത്തെ തുറന്നു സ്വാഗതം ചെയ്യുന്ന സമീപനമാണ് കേരളത്തിന്റേത്. അതിന്റെ പേരില്‍ പൊതുസ്വത്ത് കൊള്ളയടിക്കുന്നത് അനുവദിക്കാനാവില്ല.

താങ്കളിലെ മാന്യതാ വാദക്കാരന്‍

താങ്കളിലെ മാന്യതാ വാദക്കാരന്‍

അഞ്ച്) ലേലത്തില്‍ പങ്കെടുത്തിട്ട് ഇപ്പോള്‍ നടപടിക്രമം പറഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയല്ല എന്നാണ് താങ്കളിലെ മാന്യതാ വാദക്കാരന്‍. പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു തന്നെയാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും താഴ്ന്ന ക്വാട്ടിനു തുല്യം കൊടുത്തു വാങ്ങാമെന്ന ഉറപ്പ് നിലനിര്‍ത്തിക്കൊണ്ടാണ്. അതു പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണ ഉറപ്പും തന്നിരുന്നു. കോടതിയില്‍ കേസുണ്ട്. പാര്‍ലമെന്റില്‍ത്തന്നെയാണ് ഉറപ്പും ലഭിച്ചത്. അതൊക്കെ ലംഘിച്ച് ഏകപക്ഷീയമായി അദാനിയ്ക്ക് വിമാനത്താവളം വിട്ടുകൊടുത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമ്പോള്‍, തിരുവനന്തപുരത്തിന്റെ ജനപ്രതിനിധിയ്ക്ക് ഇത്തരം മാന്യതാവാദവുമായി രംഗത്തുവരാന്‍ എങ്ങനെ കഴിയും? പാര്‍ലമെന്റില്‍ നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതില്ല എന്നാണോ താങ്കള്‍ കരുതുന്നത്?

കേരളം ഒരു കുതിപ്പിലെത്തി

കേരളം ഒരു കുതിപ്പിലെത്തി

ആറ്) ഇതില്‍ ഏറ്റവും ഗൌരവമുള്ള പ്രശ്‌നമെന്താണ്? നിക്ഷേപത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ കേരളം ഒരു കുതിപ്പിലെത്തിയെന്ന കാര്യവും അടുത്ത ഘട്ടത്തില്‍ എന്തുവേണമെന്ന കാര്യവും താങ്കളെപ്പോലുള്ളവര്‍ മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പ്രധാനം പ്രതിബന്ധം ഭൂമിയാണ്. അപ്പോഴാണ് നാം ഒരുകാലത്ത് സൌജന്യമായി വിട്ടുകൊടുത്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ വിറ്റുതുലയ്ക്കാന്‍ തീരുമാനിക്കുന്നത്.

 വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി

ഫാക്ടിന്റെ കാര്യം നോക്കൂ. 1000 കോടി രൂപ നല്‍കിയാണ് ഫാക്ടില്‍ നിന്ന് നാം ഭൂമി തിരിച്ചു വാങ്ങിയത്. നാം സൗജന്യമായി കൊടുത്തതും അവര്‍ ഉപയോഗിക്കാതെ ഇട്ടിരുന്നതുമായ ഭൂമി. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വില്‍ക്കാന്‍ പോവുകയാണ്. എഴുനൂറിലേറെ ഏക്കര്‍ ഭൂമിയാണ് സംസ്ഥാനം സൗജന്യമായി ഈ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കിയത്. ആ സ്ഥാപനവും ഭൂമിയും ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുന്നു. കേരള സര്‍ക്കാരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

 പുതിയ വ്യവസായസംരംഭങ്ങള്‍

പുതിയ വ്യവസായസംരംഭങ്ങള്‍

കമ്പനി കേരളത്തിനു ലഭിച്ചാല്‍ നാം അത് പൊതുമേഖലയില്‍ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കും, ഒപ്പം ഒരു റബ്ബര്‍ പാര്‍ക്കിന് ഇക്കൊല്ലം തന്നെ തറക്കല്ലിടുകയും ചെയ്യാം. ഇത്തരത്തില്‍ ഏത്രയോ ആയിരക്കണക്കിന് ഏക്കര്‍ഭൂമി ഇതുപോലുള്ള സ്ഥാപനങ്ങളുടെ കൈവശമുണ്ട്. അവര്‍ ഉപയോഗിക്കാതെ തരിശായി ഇട്ടിരിക്കുന്ന ഭൂമി, അവര്‍ ആവശ്യപ്പെടുന്ന വില നല്‍കി ഏറ്റെടുത്ത് പുതിയ വ്യവസായസംരംഭങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.

cmsvideo
  മോദിക്ക് എതിരെ കട്ടക്കലിപ്പില്‍ പിണറായി | Oneindia Malayalam
   വെള്ളം ചേര്‍ക്കാനൊരുങ്ങുന്നത്

  വെള്ളം ചേര്‍ക്കാനൊരുങ്ങുന്നത്

  എന്നാല്‍ ഇതൊക്കെ ചുളുവിലയ്ക്ക് വിറ്റുതുലയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ഈ നയത്തിനെതിരെ കേരളം വലിയൊരു യുദ്ധത്തിനു തയ്യാറാകേണ്ടതാണ്. നമുക്ക് ഇതനുവദിക്കാനാവില്ല. ഇത്തരമൊരു മൌലികപ്രശ്‌നത്തിനുവേണ്ടിയുള്ള സമരമുന്നണിയിലാണ് ശ്രീ ശശി തരൂര്‍ അറിഞ്ഞോ അറിയാതെയോ വെള്ളം ചേര്‍ക്കാനൊരുങ്ങുന്നത്.നാടിന്റെ പൊതുപ്രശ്‌നം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്. അതുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച ആത്മഹത്യാപരമായ നിലപാടില്‍ നിന്ന് താങ്കള്‍ പിന്മാറണമെന്നും പാര്‍ലമെന്റില്‍ കേരളത്തോടൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

  English summary
  thiruvananthapuram airport controversy: Dr.Thomas Isaac Opem Letter to Dr. shashi tharoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X