തിരുവനന്തപുരം വിമാനത്താവള റൺവേ 23ന് 5 മണിക്കൂര്‍ അടച്ചിടും; കാരണം ഇതാണ്
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് 23 ന് തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കും. ഈ സമയത്ത് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെയായിരിക്കും സർവ്വീസുകൾ നിർത്തിവെയ്ക്കുക.

സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.1932ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു നടപടിയാണിത്. വർഷത്തിൽ രണ്ട് തവണയാണ് ഇത്തരത്തിൽ വിമാനത്താവളം അടച്ചിടാറുള്ളത്.
മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവ സമയമാണ് വിമാനത്താവളം അടച്ചിടുന്ന മറ്റൊരു അവസരം.












Click it and Unblock the Notifications