കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എയർപോർട്ട് വാങ്ങാൻ വന്നവർക്ക് അരക്കോടി കൊടുത്തുവിട്ട പിണറായിയുടെ വലിയ മനസ് ആരും കാണാതെ പോകരുത്'

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായി ഷിബുബേബി ജോണ്‍ രംഗത്ത്. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ പിണറായി വിജയന്‍ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

shinu baby jhon

അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ, പിണറായി സര്‍ക്കാരിന്റെ എല്ലാ അഴിമതികളുടെയും മറയായ കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെയും. എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തെ നാമെല്ലാം ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ഒരു ഭാഗത്ത് എതിര്‍ക്കുകയും മറുഭാഗത്ത് എയര്‍പോര്‍ട്ട് അദാനിയ്ക്ക് വില്‍ക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ നിലപാട് തികച്ചും വിചിത്രമാണെന്ന് ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

അധികാരത്തില്‍ വന്ന നാള്‍ മുതല്‍ പിണറായി വിജയന്‍ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ, പിണറായി സര്‍ക്കാരിന്റെ എല്ലാ അഴിമതികളുടെയും മറയായ കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെയും.

എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തെ നാമെല്ലാം ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ഒരു ഭാഗത്ത് എതിര്‍ക്കുകയും മറുഭാഗത്ത് എയര്‍പോര്‍ട്ട് അദാനിയ്ക്ക് വില്‍ക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ നിലപാട് തികച്ചും വിചിത്രമാണ്.
എയര്‍പോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ ലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം അന്നേ സംശയമുണര്‍ത്തിയതാണ്. ഒശഴവലേെ യശറ നെക്കാള്‍ 19.64% വ്യത്യാസത്തില്‍ ക്വാട്ടിങ് നടത്തി അദാനിയ്ക്ക് വേണ്ടി മനപ്പൂര്‍വം പുറത്തായതാണെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. എന്തായാലും എയര്‍പോര്‍ട്ട് വാങ്ങാന്‍ വന്നവര്‍ക്ക് കണ്‍സള്‍ട്ടന്‍സി വകയില്‍ അരക്കോടി രൂപ കൂടി കൊടുത്തുവിട്ട പിണറായി വിജയന്റെ വലിയ മനസ് ആരും കാണാതെ പോകരുത്.

അതേസമയം, ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം അാരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ അദാനിയുമായി ചേര്‍ന്ന് ഒത്തുകളി നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും 650 ഏക്കറിലായി മുപ്പതിനായിരം കോടിയുടെ വിലയുള്ളതുമാണ് തിരുവനന്തപുരം വിമാനത്താവളം.അതാണ് ചതിയിലൂടെ കേരള സര്‍ക്കാര്‍ അദാനിക്ക് ഏറ്റെടുക്കാന്‍ അവസരമൊരുക്കിയതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സർക്കാർ അദാനിക്കായി ഒത്തുകളിച്ചു, മുഖ്യമന്ത്രി വഞ്ചിച്ചത് കേരള ജനതയെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻസർക്കാർ അദാനിക്കായി ഒത്തുകളിച്ചു, മുഖ്യമന്ത്രി വഞ്ചിച്ചത് കേരള ജനതയെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

English summary
Thiruvananthapuram Airport; Shibu Baby John sharply criticizes the Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X