കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഠിനംകുളം പീഡനക്കേസ്: ഭർത്താവിനെതിരെ നിർണായക മൊഴി, സുഹൃത്തിൽ പണം വാങ്ങുന്നത് നേരിൽക്കണ്ടു!!

Google Oneindia Malayalam News

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ ഭർത്താവിനെതിരെ യുവതിയുടെ നിർണായക മൊഴി പുറത്ത്. തിരുവനന്തപുരത്ത് 25 കാരിയെ നാല് വയസ്സുകാരന്റെ മുമ്പിൽ വെച്ച് പീഡനത്തിനിരായ സംഭവത്തിൽ പോലീസ് വെള്ളിയാഴ്ച തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. നാലുവയസ്സുകാരനെയും പ്രതികൾ ക്രൂരമായി മർദ്ദിച്ചു. യുവതിയിൽ നിന്ന് മൊഴിയെടുത്ത ശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കേരള വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം; മേനകാ ഗാന്ധിക്ക് കേരളത്തിൽ നിന്ന് എട്ടിന്റെ പണി,കേസെടുത്ത് പോലീസ്മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം; മേനകാ ഗാന്ധിക്ക് കേരളത്തിൽ നിന്ന് എട്ടിന്റെ പണി,കേസെടുത്ത് പോലീസ്

പണം വാങ്ങുന്നത് കണ്ടു

പണം വാങ്ങുന്നത് കണ്ടു


തന്നെ പീഡിപ്പിച്ചവരിൽ നിന്ന് ഭർത്താവ് പണം വാങ്ങിയെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. പ്രതിയായ രാജനാണ് ഭർത്താവിന് പണം നൽകിയത്. യുവതിയുടെ ഫോണും പ്രതികൾ കൈക്കലാക്കിയിരുന്നു. സുഹൃത്തുക്കളിലൊരാൾക്ക് ഭർത്താവ് പണം നൽകുന്നതെന്ന് കണ്ടുവെന്നും താൻ ഉപദ്രവിക്കപ്പെട്ടപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നുവെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.

കൈമാറിയത് പണം അടങ്ങിയ പൊതി

കൈമാറിയത് പണം അടങ്ങിയ പൊതി

സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബീച്ചിന് സമീപത്തുള്ള ഇതേ വീട്ടിലെത്തിയെന്നും ഭർത്താവിന്റെ സുഹൃത്തുക്കളിൽ ഒരാൾ പണം ഉൾപ്പെടുന്ന പൊതി ഭർത്താവിന് നൽകുന്നതായി കണ്ടെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ സുഹൃത്തുക്കളിൽ നിന്ന് ഭർത്താവ് എത്ര രൂപയാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. എന്നാൽ നേരത്തെ ഈ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ സുഹൃത്തുക്കൾ അവിടെ ഉണ്ടായിരുന്നുവെന്നും അന്ന് ആരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തും.

സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം

സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം

ബീച്ചിൽ പോകാമെന്ന് പറഞ്ഞ് ബീച്ചിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചത്. ബലമായി മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതി മൊഴിയിൽ പറയുന്നു. ഭർത്താവിനൊപ്പം സുഹൃത്തുക്കളായ നാലുപേർ ഉപദ്രവിച്ചെന്നും തുടർന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും ഇവർ വീണ്ടും അതിക്രമത്തിനിരയാക്കിയെന്നും യുവതി പറയുന്നു. നാല് വയസ്സുകാരനായ മകനെയും മർദ്ദിച്ചെന്നും യുവതി വെളിപ്പെടുത്തി.

പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു

പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു

പോലീസിൽ പരാതിപ്പെട്ടതോടെ പരാതി പിൻവലിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതായും യുവതി കൂട്ടിച്ചേർത്തു. നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ സ്വന്തം വീട്ടിലെത്തിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട് ഇളയ മകനുമായി വീട്ടിലെത്തിയ ഭർത്താവ് പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതിയുടെ അമ്മ പരാതി പിൻവലിക്കാൻ വിസമ്മതിക്കുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറങ്ങിയോടി

വീട്ടിൽ നിന്ന് ഇറങ്ങിയോടി


സുഹൃത്തിന്റെ വീട്ടിൽ വെച്ച് തന്നെ മുറിയ്ക്ക് അകത്തിട്ട് വാതിലടച്ച ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പുറത്തേക്ക് പോയെന്നും ഇതിനിടെ ഒരാൾ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. മകനൊപ്പം ഈ വീട്ടിൽ നിന്ന് രക്ഷപ്പെട്ടോടിയെങ്കിലും ഭർത്താവ് അടിയുണ്ടാക്കുകയാണ് അറിയിച്ചതോടെ റോഡിലെത്തുകയായിരുന്നു.

 മകനെയും ആക്രമിച്ചു

മകനെയും ആക്രമിച്ചു


റോഡിലെത്തിയ തന്നെയും മകനെയും ഒരു വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ആക്രമിച്ചുവെന്നും തലയ്ക്കടിയേറ്റ് ബോധം പോയെന്നും യുവതി വ്യക്തമാക്കി. പിന്നീട് മകന്റെ കരച്ചിൽ കേട്ടാണ് ബോധം വരുന്നതെന്നും അപ്പോഴേക്കും താനും മകനും ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നും 25കാരി പറയുന്നു.

രക്ഷയായത് ബൈക്കിലെത്തിയവർ

രക്ഷയായത് ബൈക്കിലെത്തിയവർ


ആക്രമിക്കപ്പെട്ട ശേഷം റോഡിലേക്കിറങ്ങിയ തന്നെയും മകനെയും സഹായിച്ചത് ബൈക്കിലെത്തിയവരാണെന്നും ഇവർ ഏർപ്പാടാക്കിയ കാറിലാണ് സ്വന്തം വീട്ടിലെത്തിയതെന്നും യുവതി മൊഴിയിൽ പറയുന്നു. തുടർന്നാണ് കൂട്ടബലാത്സത്തിന് ഇരയായതായി കാണിച്ച് പോലീസിൽ പരാതി നൽകിയത്.

അഞ്ച് പേർ അറസ്റ്റിൽ

അഞ്ച് പേർ അറസ്റ്റിൽ


ഭർത്താവ് അൻസാർ, രാജൻ, മൻസൂർ, അക്ബർ ഷാ, അർഷാദ് എന്നിവരാണ് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായത്. പ്രതിയായ രാജന്റെ വീട്ടിലെത്തിയപ്പോൾ പ്രതികളായ അക്ബർ ഷാ, അർഷാദ്, നൌഫൽ എന്നിവർ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതിയായ നൌഫൽ ഒഴിവിലാണുള്ളത്. യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഇയാളുടേതാണ്. നാല് വയസ്സുകാരനായ മകന്റെ മുമ്പിൽ വെച്ച് യുവതിയെ അതിക്രമത്തിന് ഇരയാക്കിയതിനാൽ പോക്സോ നിയമ പ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കും.

English summary
Thiruvananthapuram: Attacked woman gave statement against husband in Kadinamkulam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X