Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബിജെപി കൗൺസിലറെ വെട്ടിയ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരസഭാ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയെ വെട്ടിയ സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അക്കുകുളങ്ങര ബിസ്മി നഗറിൽ നോഫർ (37) ചാല തുണ്ടുവിളാകം വീട്ടിൽ സഫീർ(31) എന്നിവരാണ് അറസ്റ്റിലായത്.

കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വ്യക്തി വൈരാഗ്യ മാണു അക്റമത്തിനു കാരണം.ഇവരുടെ സുഹൃത്ത് ഷെഫീക്കിനെ പാപ്പനംകോട് സജിയുടെ നിർദേശപ്റകാരം ബിജെപിക്കാർ മർദ്ദിച്ചെന്നും ഇതിന്റെ വൈരാഗ്യമാണു അക്റമത്തിന് പ്രേരിപ്പിച്ചതെന്നും പ്രതികൾ മൊഴി നൽകി.

bjp

പൊലീസ് പറയുന്നത്–അടുത്തിടെ പാപ്പനംകോട് സ്വദേശിയായ പെൺകുട്ടി നേമം സ്വദേശിയായ വിജിത്തിനൊപ്പം ഒളിച്ചോടി.ഇതിനു എല്ലാ സഹായവും ചെയ്തതു വിജിത്തിന്റെ സുഹൃത്ത് ഷഫീക്കായിരുന്നു.ഇതിന്റെ പേരിൽ തമ്പാനൂർ റെയിൽവേ സ്​റ്റേഷനിൽവച്ചു ഷഫീക്കിനെ ബിജെപി പ്റവർത്തകർ മർദ്ദിച്ചു.ഇതു കൗൺ സിലർ സജിയുടെ നിർദേശ പ്റകാരമായിരുന്നുവത്റേ. ഈ വൈരാഗ്യമാണു അക്റമത്തിലേക്ക് നയിച്ചത്. പ്റതികളിൽ ചിലർ ഒരു മത സംഘടനയിലെ സജീവ പ്റവർത്തകരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തിനാണ് സജിയെ, മൂന്ന് ബൈക്കുകളിലെത്തിയ ഏഴംഗ മുഖംമൂടി സംഘം ആക്രമിച്ചത്. വള്ളക്കടവിലെ മരണാനന്തരചടങ്ങിൽ പങ്കെടുത്ത് ബി.ജെ.പി കരമന ഏരിയാ പ്രസിഡന്റ് പ്രകാശിന്റെ ബൈക്കിനു പിന്നിൽ വരികയായിരുന്ന സജിയെ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. തലയുടെ മുന്നിലും പിന്നിലും കഴുത്തിലും വെട്ടേറ്റു. പത്തു തുന്നലുണ്ട്. കമ്പിവടി കൊണ്ട് ദേഹത്തുടനീളം അടിക്കുകയും ചെയ്തു. തടയാനെത്തിയ പ്രകാശിനും അടിയേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+