Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിവസ്ത്രം തലയിലിട്ട് നഗ്ന മോഷ്ടാവ്; പൊറുതിമുട്ടി ജനം, ഇടത്തരം വീടുകള്‍!! സിസിടിവിയും തുണച്ചില്ല

ഈ വേളയില്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മോഷണം നടന്നിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം: തലസ്ഥാനത്തെ ഗ്രാമങ്ങൡ നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംകറക്കി നഗ്ന മോഷ്ടാവ്. പോലീസും നാട്ടുകാരും ഒരുമിച്ച് ശ്രമിച്ചിട്ടും ഇയാളെ പിടിക്കാന്‍ സാധിച്ചില്ല. ബൈക്കിലാണ് കള്ളന്റെ വരവ്. മോഷണം നടത്തി ഉടന്‍ രക്ഷപ്പെടും. ആളുകള്‍ ഒഴിഞ്ഞാല്‍ വീണ്ടും വരും. പല തവണ പോലീസിന്റെയും നാട്ടുകാരുടെയും കൈയ്യില്‍ അകപ്പെട്ടു പെട്ടില്ല എന്ന മട്ടിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

പലയിടത്തു നിന്നും മോഷണത്തിനിടെ അടികൊണ്ട് വീണിട്ടുണ്ട്. എന്നിട്ടും പിടിക്കാന്‍ പറ്റുന്നില്ല. തികഞ്ഞ അഭ്യാസിയാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. കള്ളന്‍ എത്തുന്ന ബൈക്കുകള്‍ പലതവണ പിടിച്ചിട്ടുണ്ട്. അതെല്ലാം മോഷ്ടിച്ചതായിരുന്നു. തലസ്ഥനത്തെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിലസുന്ന നഗ്നന മോഷ്ടാവിനെ പറ്റി പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ....

നഗ്ന മോഷ്ടാവ് വിലസുന്നു

നഗ്ന മോഷ്ടാവ് വിലസുന്നു

പാറശാല, വെള്ളറട, പൊഴിയൂര്‍ മേഖലകളിലാണ് നഗ്ന മോഷ്ടാവ് വിലസുന്നത്. എല്ലായിടത്തും മോഷണം നടത്തുന്നത് ഒരാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും ഇയാളെ കണ്ടവരില്‍ നിന്ന് ലഭിച്ച മൊഴിയും മോഷണ രീതിയും കണക്കിലെടുത്താണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. ബൈക്കിലെത്തുന്ന കള്ളന്‍ മോഷണം നടത്തുന്ന വീടിന്റെ അല്‍പ്പം അകലെയായി നിര്‍ത്തിയിടും. വസ്ത്രം അഴിച്ച് ബൈക്കില്‍ വയ്ക്കും. പിന്നീടാണ് വീടുകളുടെ പിന്‍വാതില്‍ വഴി അകത്തുകയറുക. പിടിക്കാന്‍ സാധ്യതയുള്ള ശരീര ഭാഗങ്ങളില്‍ ഇയാള്‍ എണ്ണ തേക്കും. പിടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാലും രക്ഷപ്പെടാനാണിത്. ഇടത്തരം വീടുകളില്‍ മാത്രമേ കയറൂ.

ഇടത്തരം വീടുകള്‍ തിരഞ്ഞെടുക്കുന്നത്

ഇടത്തരം വീടുകള്‍ തിരഞ്ഞെടുക്കുന്നത്

സിസിടിവിയില്‍ പെടുന്നത് ഒഴിവാക്കാനാണ് ഇടത്തരം വീടുകള്‍ തിരഞ്ഞെടുക്കുന്നത്. വലിയ സംഖ്യകളല്ല ഇതുവരെ മോഷ്ടിച്ചിട്ടുള്ളത്. ചിലയിടത്തുനിന്ന് സ്വര്‍ണം മോഷണം പോയിട്ടുണ്ട്. കഴിഞ്ഞദിവസം നിലമാമൂട് വടകരിമൂല സുനിലിന്റെ വീട്ടില്‍ കയറിയപ്പോള്‍ തലയ്ക്ക് നല്ല ഇടി കിട്ടി. സുനിലിന്റെ മകളുടെ കഴുത്തില്‍ മാല പരതുന്നതിനിടെ കുട്ടി ബഹളം വയ്ക്കുകയായിരുന്നു. പൂര്‍ണ നഗ്നനായിട്ടാണ് കള്ളന്‍ വന്നതെന്ന് വീട്ടുകാര്‍ പറയുന്നു. അടിയേറ്റ് വീണ കള്ളന്‍ എഴുന്നേറ്റ് ഒാടി മറിഞ്ഞു. മാല പൊട്ടിക്കാന്‍ ഉപയോഗിച്ച കട്ടറും മൊബൈല്‍ ഫോണും അടിവസ്ത്രവും ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.

അടിവസ്ത്രം തൊപ്പിയാക്കി

അടിവസ്ത്രം തൊപ്പിയാക്കി

പാറശാലയിലും വെള്ളറട ഭാഗത്തും മുമ്പ് ഇയാളുടെ സാന്നിധ്യം പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെ പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ ശക്തമാക്കിയതോടെയാണ് സ്ഥലം മാറ്റിപ്പിടിച്ചത്. പാറശാലയിലെ ഒരു വീട്ടില്‍ നഗ്ന മോഷ്ടാവ് കയറുന്ന ദൃശ്യം പതിഞ്ഞിരുന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. വെള്ളറടയില്‍ നിന്ന് അടുത്തിടെ കാവലിരുന്നവര്‍ക്ക് കിട്ടിയത് കുറച്ചു ഫോണുകളാണ്. ഇതെല്ലാം പലയിടത്തു നിന്നായി മോഷണം പോയതായിരുന്നു. മേല്‍വസ്ത്രങ്ങളെല്ലാം ബൈക്കില്‍ വച്ചാണ് മോഷണത്തിന് ഒരുങ്ങുന്നത്. അടിവസ്ത്രം തലയില്‍ തൊപ്പിയായി ധരിക്കുകയും ചെയ്യും. രാത്രിയില്‍ കാണുന്ന ആരും ഒന്ന് ഭയക്കുന്ന കോലത്തിലാണ് മോഷണം.

തമിഴ്‌നാട് ഗ്രാമങ്ങളിലും

തമിഴ്‌നാട് ഗ്രാമങ്ങളിലും

തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലും സമാനമായ തരത്തില്‍ നഗ്ന മോഷ്ടാവിനെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം ഒരേ വ്യക്തിയാകുമോ അല്ലെങ്കില്‍ ഇത്തരം മോഷ്ടാക്കളുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വെള്ളറട പോലീസിന് അടുത്തിടെ രാത്രി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച ബൈക്കില്‍ വസ്ത്രങ്ങളുണ്ടായിരുന്നു. പാറശാലയില്‍ പോലീസിന്റെ കൈയ്യില്‍പ്പെട്ട മോഷ്ടാവ് ഹെല്‍മറ്റ് കൊണ്ട് പോലീസിനെ അടിച്ചുവീഴ്ത്തിയാണ് രക്ഷപ്പെട്ടത്. ഇയാള്‍ തന്നെയാണ് മേഖലയില്‍ മോഷണം നടത്തുന്നതെന്ന് പിന്നീട് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായി.

ബൈക്കുകളിലെ പെട്രോളും

ബൈക്കുകളിലെ പെട്രോളും

മോഷ്ടാവിന്റേതെന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ നെടിയാംകോട് ഭാഗത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നഗ്നനായിട്ടാണ് കള്ളനെത്തുന്നതെന്ന് ബോധ്യമായത് ദൃശ്യങ്ങള്‍ കണ്ടതോടെയാണ്. പ്രദേശത്തെ ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോയതിന് പിന്നിലും ഇയാള്‍ തന്നെയാണ്. കാരോട് വെണ്‍കുളം ഭാഗത്ത് ആഴ്ചകള്‍ക്ക് മുമ്പ് മോഷണശ്രമമുണ്ടായി. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പോലീസ് എത്തി തിരച്ചില്‍ വ്യാപകമാക്കി. അന്ന് മോഷ്ടാവിനെ പോലീസ് കണ്ടിരുന്നു. പൊഴിയൂര്‍ സ്‌റ്റേഷനിലെ പോലീസുകാരെ ആക്രമിച്ചാണ് അന്ന് ഇയാള്‍ രക്ഷപ്പെട്ടത്.

പുതിയ തന്ത്രവുമായി കള്ളന്‍

പുതിയ തന്ത്രവുമായി കള്ളന്‍

ധനുവച്ചപുരം, മേക്കൊല്ല, നെടിയാംകോട് എന്നീ മേഖലകളില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. ഇവിടെയാണ് നഗ്നനായി ഇയാള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിടിച്ചാല്‍ രക്ഷപ്പെടാന്‍ വേണ്ടി ശരീരത്തില്‍ എണ്ണതേച്ചിരുന്നു. കഴിഞ്ഞമാസം ഏഴ് ദിവസത്തിനിടെ മേഖലയിലെ 15ഓളം വീടുകൡലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെടും. എന്നാല്‍ ഓടിക്കൂടിയ ആളുകള്‍ പിരിഞ്ഞുപോയാല്‍ ഇതേ സ്ഥലത്ത് തന്നെ വീണ്ടും മോഷണത്തിന് എത്തും. ഒരേ സ്ഥലത്ത് തന്നെയാണ് പതിവായി മോഷണത്തിന് എത്തുന്നത്. മൊബൈല്‍ വെളിച്ചത്തിലാണ് മോഷണം.

പോലീസിന്റെ മുന്നില്‍

പോലീസിന്റെ മുന്നില്‍

നെടിയാംകോട് മോഷണത്തിനെത്തിയ ഇയാള്‍ മതില്‍ച്ചാടി വന്നത് പോലീസിന്റെ മുന്നിലേക്കാണ്. അന്ന് അടിവസ്ത്രം മാത്രമാണ് യുവാവ് ധരിച്ചിരുന്നത്. പോലീസുകാരുടെ കണ്ണില്‍ മണ്ണ് വാരിയിട്ടാണ് അന്ന് രക്ഷപ്പെട്ടത്. നഗ്നമോഷ്ടാവിനെ പിടിക്കാന്‍ നാട്ടുകാരും പോലീസിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. രാത്രിയില്‍ സംയുക്ത പട്രോളിങ് നടത്തിയിട്ടും കള്ളനെ പിടിക്കാന്‍ സാധിച്ചില്ല. പോലീസ് മുന്‍കൈയ്യെടുത്ത് നാട്ടുകാരുടെ ഒരു യോഗം അടുത്തിടെ വിളിച്ചിരുന്നു. അതിനിടെ കുറച്ചുദിവസം മോഷണമുണ്ടായില്ല. ഈ വേളയില്‍ തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മോഷണം നടന്നിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+