തിരുവനന്തപുരത്ത് ട്വിസ്റ്റ്! മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പേേറഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയ്ക്കായി ബി ജെ പി ചര്‍ച്ച തുടരുന്നതിനിടെ മമേയര് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നീക്കവുമായി എല്‍ ഡി എഫും യു ഡി എഫും. മത്സരിക്കാതിരുന്നാല്‍ ദോഷമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുമുന്നണികളും മേയര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. 101 അംഗ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പിക്ക് 50 കൗണ്‍സിലര്‍മാരാണ് ഉള്ളത്.
എല്‍ ഡി എഫ് 29, യു ഡി എഫ് 19, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ കക്ഷിനില. പ്രതിപക്ഷത്തിരിക്കുമെന്ന് നേരത്തെ തന്നെ എല്‍ ഡി എഫും യു ഡി എഫും വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ വിഴിഞ്ഞത്തെ മാറ്റി വെച്ച തിരഞ്ഞെടുപ്പ് ജനുവരി 12 നാണ് നടക്കുക. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മരിച്ചത്. മൂന്ന് മുന്നണികള്‍ക്കും ഒരു പോലെ നിര്‍ണായകമായ ഒരു സീറ്റില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ മാത്രം പത്രിക നല്‍കിയിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിക്കും എന്നുറപ്പാണ്. എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് രണ്ട് സ്വതന്ത്രരും പിന്‍വലിച്ചാലും വോട്ട് നില 50-50 എന്ന തരത്തിലായിരിക്കും. എന്നാലും മത്സരിക്കാതിരിക്കുന്നത് ശരിയല്ല എന്ന വിലയിരുത്തലിലാണ് യു ഡി എഫും എല്‍ ഡി എഫും. എല്‍ ഡി എഫിനായി ആര് പി ശിവജി ആയിരിക്കും മേയര്‍ സ്ഥാനാര്‍ത്ഥിയാകുക.
കോര്‍പ്പറേഷനിലെ പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് ശിവജി കൗണ്‍സിലറാകുന്നത്. അതേസമയം യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ 24 ന് പ്രഖ്യാപിക്കും. അന്ന് യു ഡി എഫറ് കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ബി ജെ പിയില്‍ മേയര്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. വി വി രാജേഷ്, ആര് ശ്രീലഖേ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ഡിസംബര്‍ 26 നാണ് മേയര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ട് കാലത്തെ എല്‍ ഡി എഫിന്റെ ഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേക്കെത്തുന്നത്. അതിനാല്‍ തന്നെ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങള്‍ എത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഘോഷ യാത്രയായാണ് ബിജെപി അംഗങ്ങള്‍ എത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കര്‍ തുടങ്ങിയ വലിയ നേതൃനിര തന്നെ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications