കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഓഫീസ് അറ്റന്റന്റ് ബിജു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു(42)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജുവിനെ ശ്രീകാര്യം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ബിജുവിനെ കല്ലറയില്‍ നിന്നാണ് ശ്രീകാര്യ പൊലീസ് പിടികൂടിയത്.

നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, തുടര്‍നടപടികളുമായി മുന്നോട്ട് പോകുംനീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, തുടര്‍നടപടികളുമായി മുന്നോട്ട് പോകും

un

നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളില്‍ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നത്. സോണല്‍ ഓഫീസുകളില്‍ പൊതുജനങ്ങളടയ്ക്കുന്ന കരം കോര്‍പറേഷന്‍ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോര്‍പറേഷന്‍ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കേസില്‍ സൂപ്രണ്ട് ശാന്തിയെ ശാന്തിയെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോണല്‍ ഓഫീസില്‍ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തിയിരുന്നത്. നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്.

കേരളം കാത്തിരുന്ന വിധി, ഉത്ര കൊലക്കേസിൽ സൂരജിന് തൂക്കുകയറില്ല, ഇരട്ട ജീവപര്യന്തം തടവ് ശിക്ഷകേരളം കാത്തിരുന്ന വിധി, ഉത്ര കൊലക്കേസിൽ സൂരജിന് തൂക്കുകയറില്ല, ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം കോര്‍പറേഷനില്‍ നികുതി വെട്ടിപ്പ് നടന്നെന്ന കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തിലാണ് നികുതി വെട്ടിപ്പ് നടന്നിരുന്നതായി മേയര്‍ സ്ഥിരീകരിച്ചത്. ജനങ്ങളുടെ നികുതിപണമല്ല നഷ്ടമായതെന്നും കുറ്റക്കാര്‍ക്കെതിരെ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയര്‍ അന്ന് പറഞ്ഞത്. കരമടച്ച ആരുടെയും പണം നഷ്ടപ്പെടില്ലെന്നും, നികുതിയടച്ച രശീതുമായി കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തണമെന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. മേയര്‍ പറഞ്ഞിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും, നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മേയര്‍ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകരം തട്ടിപ്പിന് പിന്നാലെ അടച്ച തൊഴില്‍ നികുതിയലും വെട്ടിപ്പ് നടന്നതായി നേരത്തെ വാര്‍ത്ത പുറത്ത് വന്നിരുന്നു. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയത്. നികുതി വെട്ടിപ്പിനെ സംബന്ധിച്ച് പ്രതിഷേധമ ശക്തമായതോടെയാണ് നികുതി വെട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച് മേയര്‍ രെഗത്ത് വന്നത്.

ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
എന്റെ മകൾക്ക് നീതി കിട്ടിയില്ല,നെഞ്ചുപൊട്ടി അമ്മ.. തൃപ്തയല്ല ,അപ്പീല്‍ പോകും

English summary
Thiruvananthapuram Corporation first arrested for tax evasion; Office attendant Biju was arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X