മേയർ ബ്രോ പടിയിറങ്ങി, വികാരഭരിതമായ രംഗം, കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി പ്രശാന്തും ഡഫേദാറും!
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന്റെ നിയുക്ത എംഎല്‍എ വികെ പ്രശാന്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്ക്കും പ്രിയപ്പെട്ട നേതാവാണ്. അതുകൊണ്ട് തന്നെയാണ് ബിജെപിക്കും കോണ്‍ഗ്രസിനും സ്വാധീനമുളള ഒരു മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ പ്രശാന്ത് ജയിച്ച് കയറിയതും. കോര്പ്പറേഷന് മേയര്‍ എന്ന നിലയ്ക്ക് എല്ലാവരുടേയും കയ്യടി നേടിയ പ്രവര്‍ത്തനങ്ങളാണ് പ്രശാന്ത് കാഴ്ച വെച്ചത്. തങ്ങളുടെ മേയര്‍ ബ്രോയെ വിട്ട് കൊടുക്കാന്‍ അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍കാര്‍ക്ക് ചെറുതല്ലാത്ത വിഷമവും ഉണ്ട്.
എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്ത് മേയര്‍ സ്ഥാനത്ത് നിന്നുളള രാജിക്കത്ത് നല്‍കുന്നതിന് വേണ്ടി നഗരസഭാ ആസ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങള്‍ ആയിരുന്നു. ഒരു നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് മേയര്‍ ബ്രോയും വിങ്ങിപ്പൊട്ടി.

മേയറുടെ ഔദ്യോഗിക വാഹനത്തിലാണ് നഗരസഭാ ആസ്ഥാനത്ത് വികെ പ്രശാന്ത് എത്തിയത്. നഗരസഭാ ജീവനക്കാരടക്കമുളളവര് ബ്രോയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പൂച്ചെണ്ട് നല്‍കിയും പൊന്നാട അണിയിച്ചും മേയര്‍ ബ്രോയോടുളള സ്നേഹം എല്ലാവരും പങ്കുവെച്ചു. മുദ്രാവാക്യം വിളിച്ച് നിയുക്ത എംഎല്‍എയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു.
മേയര്‍ക്കൊപ്പം എല്ലായ്പ്പോഴും ഉണ്ടായിരുന്ന ഡഫേദാര്‍ മോഹനനെ കണ്ടപ്പോഴാണ് ഇരുവര്‍ക്കും നിയന്ത്രണം വിട്ടത്. മേയറെ കെട്ടിപ്പിടിച്ച് മോഹനന് വിങ്ങിപ്പൊട്ടി. ഇതോടെ പ്രശാന്തിന്റെയും കണ്ണുകള്‍ നിറഞ്ഞു. അതുവരെ ആഹ്ലാദത്തോടെ നിന്ന എല്ലാവരുടേയും കണ്ണുകള്‍ ആ കാഴ്ച കണ്ട് നിറഞ്ഞു. പ്രതിപക്ഷത്തെ കൗണ്‍സിലര്‍മാരെക്കൊണ്ട് പോലും നല്ലത് മാത്രം പറയിപ്പിച്ചാണ് നാല് വര്‍ഷത്തിന് ശേഷം മേയര്‍ നഗരസഭയുടെ പടിയിറങ്ങുന്നത്. നഗരസഭയുടെ പടിയിറങ്ങുമ്പോള്‍, താന്‍ തുടങ്ങി വെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം എന്ന് മാത്രമാണ് പ്രശാന്തിന് പറയാനുണ്ടായിരുന്നത്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications