തിരുവനന്തപുരത്ത് പൊന്നും വിലയുള്ള സ്വതന്ത്രന്‍; കൂടെക്കൂട്ടാന്‍ ശ്രമം തുടങ്ങി എന്‍ഡിഎ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കണ്ണമൂല വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. തിരുവനന്തപുരം മുന്‍ പ്രസ് ക്ലബ് സെക്രട്ടറിയായ ഇദ്ദേഹം മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളെയും നാല് അപരന്മാരെയും പരാജയപ്പെടുത്തിയാണ് വിജയിച്ചു കയറിയത്. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹത്തിന്റെ വിജയം. ഇപ്പോള്‍ തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരും ഇദ്ദേഹത്തിന്റേതാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഇനി നിര്‍ണായകമാകുന്നത് സ്വാതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കും എന്നതില്‍ സ്വീകരിക്കുന്ന നിലപാടാണ്. പൊന്നും വിലയുള്ള സ്ഥാനാര്‍ത്ഥി എന്നാണ് ഇദ്ദേഹം വിശേഷിക്കപ്പെടുന്നത്
പാറ്റൂര്‍ രാധാകൃഷ്ണന് 1215 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടും ബിജെപിക്ക് 514 വോട്ടുമാണ് ലഭിച്ചത്. ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ അപരന്മാര്‍ക്ക് പക്ഷേ 65 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നാടിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും ഏതു മുന്നണിയുമായി സഹകരിക്കണം എന്നുള്ളത് നാട്ടുകാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും രാധാകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ എന്‍ഡിഎ രാധാകൃഷ്ണനെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സ്വതന്ത്രരായി വിജയിച്ചവരുടെ പിന്തുണ നിര്‍ണായകമാണ്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുള്ളതിനാലാണ് രാധാകൃഷ്ണന്റെ നിലപാട് നിര്‍ണായകമാകുന്നത്.
അതേസമയം ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ മന്ത്രി വീ ശിവന്‍കുട്ടി പാറ്റൂര്‍ രാധാകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്തുണ തേടി പലരും ക്ഷണിക്കുന്നുണ്ടെന്ന് പാറ്റൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കുമെന്നാണ് രാധാകൃഷ്ണന്‍ നിലപാട് പറയുന്നത്. എന്‍ഡിഎയില്‍ നിന്ന് വിളിച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നുള്ള അന്തിമ നിലപാട് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പാറ്റൂര്‍ രാധാകൃഷ്ണന് പുറമെ ഒരു സ്വാതന്ത്രന്‍ കൂടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചിരുന്നു. ബിജെപി അധികാരത്തില്‍ എത്തണമെങ്കില്‍ ഇവരുടെ രണ്ടു പേരുടെയും നീക്കങ്ങള്‍ നിര്‍ണായകമാണ്.












Click it and Unblock the Notifications