Thiruvananthapuram Corporation Result:ബിജെപിയെ പുറത്ത് നിർത്താൻ തിരുവനന്തപുരത്ത് ഇന്ത്യ സഖ്യമോ? മറുപടി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപറേഷനിൽ അട്ടിമറി മുന്നേറ്റവുമായി എൻ ഡി എ. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 42 ഓളം സീറ്റിലാണ് എൻ ഡി എ മുന്നേറുന്നത്. എൽ ഡി എഫ് വെറും 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം വമ്പൻ തിരിച്ചുവരവാണ് യു ഡി എഫ് നടത്തിയത്. ഏകദേശേം 14 ഓളം സീറ്റിലാണ് അവർ ലീഡ് ചെയ്യുന്നത്. ഇനി 21 ഓളം വാർഡുകൾ മാത്രമാണ് എണ്ണാൻ ഉള്ളത്.
കഴിഞ്ഞ 30 വർഷമായി എൽ ഡി എഫാണ് തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 54 സീറ്റുകളായിരുന്നു മുന്നണിക്ക് ലഭിച്ചത്. എൻ ഡി എ 34 സീറ്റുകൾ നേടി പ്രതിപക്ഷ സ്ഥാനം നിലനിർത്തി. സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു യു ഡി എഫ് നേരിട്ടത്. വെറും 10 സീറ്റിലേക്ക് മുന്നണി ചുരുങ്ങി.

ഇക്കുറി എന്ത് വിലകൊടുത്തും ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എൻ ഡി എ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. ശബരിമല സ്വർണപാളി വിവാദവും അഴിമതി ആരോപണങ്ങളും ഉയർത്തിയായിരുന്നു എൻ ഡി എ പ്രചാരണം. വികസന വിഷയങ്ങളും മുന്നണി ചർച്ചയാക്കി. സമാനതകളില്ലാത്ത വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും ബി ജെ പി പ്രഖ്യാപിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഗുണം ചെയ്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൻ ഡി എയ്ക്കൊപ്പം യു ഡി എഫിൻ്റെ പ്രകടവും ഇത്തവണ എൽ ഡി എഫിന് കനത്ത ക്ഷീണമായി. മുട്ടട അടക്കം എൽ ഡി എഫിൻ്റെ ശക്തികേന്ദ്രമായ പല വാർഡുകളും യു ഡി എഫ് പിടിച്ചെടത്തു.
അതേസമയം ബി ജെ പി കോർപറേഷൻ പിടിച്ചാൽ എൽ ഡി എഫും യു ഡി എഫും കൈകോർക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. അത്തരമൊരു സാധ്യത കെ പി സി സി നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ല. പൂർണമായ സീറ്റ് കണക്കുകളും വന്നതിന് ശേഷം അക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയത്.
യുഡിഎഫിന് കൈകൊടുത്ത് കേരളം
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് കനത്ത തിരച്ചടി. വലിയ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ച വെച്ചത്. കോർപറേഷനുകളിൽ നിലവിൽ കോഴിക്കോട് മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് ഒഴികെ ബാക്കി നാല് കോർപറേഷനുകളിലും യു ഡി എഫ് ആണ് മുന്നേറുന്നത്. നിലവിൽ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ ഒരു ഇടത്ത് മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. യു ഡി എഫ് നാലിടത്തും എൻ ഡി എ ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. മുനിസിപ്പാലിറ്റിയിൽ 53 ഇടത്താണ് യു ഡി എഫ്, എൽ ഡി എഫ് 30 ഇടത്തും. ബ്ലോക്ക് പഞ്ചായത്ത് യു ഡി എഫ്-76, എൽ ഡി എഫ്-65, ഗ്രാമപഞ്ചായത്ത്- എൽ ഡി എഫ് 386, യു ഡി എഫ് -367 എന്നിങ്ങനെയാണ് ലീഡ്. ജില്ലാ പഞ്ചായത്തിൽ മാത്രമാണ് യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications