തിരുവനന്തപുരം കോര്‍പറേഷനില്‍ പൊരിഞ്ഞ അടി; ഷര്‍ട്ട് കീറി, സ്ത്രീകളെ അടിച്ചു, രജിസ്റ്റര്‍ നശിപ്പിച്ചു

തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയ്യാങ്കളി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെഎസ് ശബരീനാഥന്റെ കഴുത്തിന് പിടിച്ച് ബിജെപി കൗണ്‍സിലര്‍. മറ്റൊരു കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു. ബിജെപി കൗണ്‍സിലറുടെ ഷര്‍ട്ട് കീറി. കോണ്‍ഗ്രസ് അംഗങ്ങള്‍ രജിസ്റ്റര്‍ ഒപ്പുവയ്ക്കുന്നതിനിടെ ബിജെപി അംഗം ഇത് ബലമായി പിടിച്ചുവാങ്ങി. പിടിവലിക്കിടെ രജിസ്റ്റര്‍ കീറി.

ബിജെപി വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഇയാളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധത്തിലാണ്. തുടര്‍ച്ചയായി കൗണ്‍സിലില്‍ ഹാജരാകാത്തെ സുഗതനെ അയോഗ്യനാക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരംഗത്തിന്റെ മാത്രം ബലത്തില്‍ ഭരിക്കുന്ന ബിജെപി ഇതിന് അനുവദിക്കുന്നില്ല. തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

thiruvananthapuram corporation

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തുംതള്ളുമുണ്ടായിരുന്നു. നിരവധി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് കൗണ്‍സില്‍ യോഗം ചേരുന്നതിന് പരിക്കുകളോടെയാണ് ഈ അംഗങ്ങള്‍ എത്തിയത്. ഒരംഗം വീല്‍ചെയറിലാണ് എത്തിയത്. എല്‍ഡിഎഫ് അംഗങ്ങളും യുഡിഎഫ് അംഗങ്ങളും പ്രതിഷേധം തുടരുന്നതിനിടെ യുഡിഎഫ് അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ ആരംഭിച്ചു.

ഇത് തടയാന്‍ ബിജെപി അംഗമെത്തി. ബലമായി രജിസ്റ്റര്‍ പിടിച്ചുവാങ്ങി. പിന്നീടാണ് കൈയ്യാങ്കളിയും മര്‍ദ്ദനവും ഷര്‍ട്ട് കീറലുമെല്ലാം നടന്നത്. ഏറെ നേരം ബഹളത്തില്‍ മുങ്ങിയ കൗണ്‍സില്‍ അവസാനിച്ച് മേയര്‍ ഓഫീസിലേക്ക് മടങ്ങി. രജിസ്റ്റര്‍ സുഗതന് അനുകൂലമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും മേയര്‍ തന്നെ അതിന് നേതൃത്വം നല്‍കിയെന്നും ശബരീനാഥന്‍ ആരോപിച്ചു.

കൊക്കിന് ജീവനുണ്ടെങ്കില്‍ സുഗതനെ ഇനി കൗണ്‍സിലില്‍ കയറ്റില്ല. ചേച്ചിമാരെ ബിജെപി കൗണ്‍സിലര്‍ ആക്രമിച്ചു എന്നും ശബരീനാഥന്‍ പറഞ്ഞു. രജിസ്റ്റര്‍ നശിപ്പിച്ചതും വനിതാ കൗണ്‍സിലറെ മര്‍ദ്ദിച്ചതുമായ വിഷയത്തില്‍ ചെമ്പഴന്തി ഉദയന്‍ എന്ന ബിജെപി കൗണ്‍സിലര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചത്. ഉദയന്‍ കൈകൊണ്ട് വീശി അടിച്ചു എന്ന് വനിതാ കൗണ്‍സിലര്‍ പറഞ്ഞു.

അതേസമയം, ചിലര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വെള്ളം ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് മേയര്‍ വിവി രാജേഷ് ആരോപിച്ചു. ചില പേജുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നു. നാളെ എന്തെങ്കിലും ആവശ്യം വന്നാല്‍ കോടതിയില്‍ ഹാജരാക്കേണ്ട രേഖയാണ്. മറ്റാര്‍ക്കും ഒപ്പിടാന്‍ കൊടുക്കില്ല എന്ന രീതി ശരിയല്ല. എജ്യുക്കേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ ഷര്‍ട്ട് കീറിയിട്ടുണ്ട്. അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ട്. ആശുപത്രിയിലേക്ക് പോയി എന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അജണ്ട ചര്‍ച്ച ചെയ്യാതെയാണ് എല്ലാ കൗണ്‍സില്‍ യോഗങ്ങളും അവസാനിപ്പിക്കുന്നത് എന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി കക്ഷി നേതാവ് ദീപക് പ്രതികരിച്ചു. സുഗതന്‍ വിഷയം ചര്‍ച്ച ചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.ആര്‍എസ്എസ് കാര്യാലയമായി തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ മാറുകയാണെന്നും ദീപക് ആരോപിച്ചു. ഗുണ്ടാവിളയാട്ടമാണ് കൗണ്‍സിലില്‍ നടന്നതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും സിപിഎം നേതാവ് വി ശിവന്‍കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ചികില്‍സ തേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+