ഹാ കഷ്ടം! മാപ്രകള്‍ എന്ത് കള്ളം പറഞ്ഞാലും എനിക്ക് ഒരതൃപ്തിയും ഇല്ലെന്ന് ശ്രീലേഖ: പഴി മാധ്യമങ്ങള്‍ക്ക്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മാധ്യമങ്ങളുടെ മേല്‍ പഴിചാരി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയ ശ്രീലേഖ, മേയറാക്കാം എന്ന് പറഞ്ഞാണ് ബിജെപി കൗണ്‍സിലറായി തന്നെ മത്സരിപ്പിച്ചത് എന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രസ്താവന വലിയ വിവാദമായതോടെ തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന മട്ടിലാണ് ശ്രീലേഖ ഇപ്പോള്‍ പ്രതികരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മാധ്യമങ്ങള്‍ക്കെതിരെ ശ്രീലേഖ രൂക്ഷമായി പ്രതികരിച്ചത്.
മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ ഒരു അതൃപ്തിയും ഇല്ലെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കി. വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്ത മാധ്യമങ്ങള്‍ താന്‍ പറഞ്ഞതിന്റെ എഡിറ്റ് ചെയ്ത ചില ഭാഗങ്ങള്‍ മാത്രം കാണിച്ചാണ് കള്ളക്കഥ മെനയുന്നതെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. മാപ്രകള്‍ എന്തൊക്കെ കള്ളം പറഞ്ഞാലും തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ പറയുന്നു.

മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന തന്നെ മേയറാക്കാമെന്ന് പറഞ്ഞു മത്സരിപ്പിച്ച ശേഷം കൗണ്‍സിലറാക്കി ഒതുക്കിയതിലുള്ള അമര്‍ഷം ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. മൂന്നു തവണ മത്സരിക്കണം എന്ന് പറഞ്ഞു പാര്‍ട്ടി തന്നെ സമീപിക്കുകയായിരുന്നു. വെറും കൗണ്‍സിലറായിട്ടല്ല മേയറാക്കി ഉയര്‍ത്തിക്കാട്ടും എന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. ശ്രീലേഖ രാവിലെ നടത്തിയ പ്രസ്താവന ബിജെപിക്കുള്ളിലും വിവാദമായതോടെയാണ് വൈകിട്ട് മാധ്യമങ്ങളുടെ മേല്‍ പഴിചാരി ഫേസ്ബുക്ക് കുറിപ്പിട്ടത്.
ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു... വിവാദങ്ങൾ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!
ഹാ കഷ്ടം!
ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,
എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.
മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!
I am a proud party worker, a happy Ward Councillor & a dedicated public servant.
My response to third-rate media persons who spread false stories-
Go, climb a tree! Or for that matter, many trees!












Click it and Unblock the Notifications