കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസ്തകത്തിലെ നായർ സ്ത്രീകൾക്കെതിരായ പരാമർശം: ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. അദ്ദേഹം രചിച്ച പുസ്തങ്ങളിലൊന്നിൽ ഹിന്ദു സ്ത്രീകളെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ തരൂരിനെതിരെ കേസെടുത്തിരുന്നു. ആരോപിച്ചാണ് നടപടി. അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശശി തരൂർ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തരൂരിന്റെ പുസ്തകത്തിലെ നായർ സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസ്താവന നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പ്രസ്താവന തരൂർ പിൻവലിച്ചിരുന്നില്ല.

 പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു: അന്ത്യം കോഴിക്കോട്ട് സിനിമാ ചർച്ചക്കെത്തിയപ്പോൾ!! പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു: അന്ത്യം കോഴിക്കോട്ട് സിനിമാ ചർച്ചക്കെത്തിയപ്പോൾ!!

index-157695

1989ൽ പ്രസിദ്ധീകരിച്ച 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിന്റെ പേരിലാണ് വിവാദം. എന്നാൽ കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചുവെന്നും ഹാജാരാകേണ്ട തിയ്യതി പരാമർശിച്ചിരുന്നില്ലെന്നുമാണ് ശശി തരൂരിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. മാധ്യമങ്ങളിൽ മാത്രമാണ് ഇത്തരമൊരു അറസ്റ്റ് വാറണ്ടിനെക്കുറിച്ച് അറിഞ്ഞത്. കോടതിയിൽ നിന്ന് നേരത്തെ സമൻസ് ലഭിച്ചിരുന്നു. എന്നാൽ എപ്പോഴാണ് ഹാജരാകേണ്ടത് എന്നത് പരാമർശിച്ചിരുന്നതെന്നും തരൂരിന്റെ ഓഫീസ് പറയുന്നു. പുതിയ സമൻസ് തരൂരിന് ലഭിച്ചിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച ലഭിച്ച സമൻസിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

English summary
Thiruvananthapuram court issues arrest warrant against Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X