തിരുവനന്തപുരം കൊവിഡ് കെണിയിൽ; സെക്രട്ടറിയേറ്റ് ക്ലസ്റ്ററിന് സമാനം; മുഖ്യമന്ത്രിയുടെ ഓഫീസിൽ വിലക്ക്
തിരുവനന്തപുരം കൊവിഡ് കെണിയിൽ; സെക്രട്ടറിയേറ്റ് ക്ലസ്റ്ററിന് സമാനം; മുഖ്യമന്ത്രിയുടെ ഓഫീസിൽ വിലക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു പിന്നാലെ സെക്രട്ടറിയേറ്റിലും രോഗം പടരുന്നു. കോവിഡ് ക്ലസ്റ്ററിന് സമാനമായ രീതിയിലാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ കൊവിഡ് രോഗ വ്യാപനം.
തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കടുത്ത രീതിയിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിൽ കൂടുതൽ പേർക്ക് രോഗം ബാധ സ്ഥിരീകരിക്കുന്നത്. നിലവിലെ രോഗ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ സ്ഥിരീകരിച്ച കേസുകളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഉൾപ്പെടുന്നു.

ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന്, ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ പറയുന്നത്.വി ശിവൻ കുട്ടിക്ക് പുറമേ, വനം ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ രോഗബാധിതരായി. തരൂർ എംഎൽഎ പി പി സുമേദിനും രോഗം സ്ഥിരീകരിച്ചു.

അതേ സമയം , രോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കായി എത്തേണ്ടതില്ലെന്ന് നിർദ്ദേശവും നൽകി. ഇതിനു പുറമേ സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും രോഗ വ്യാപനത്തെ തുടർന്ന് അടച്ചു.

നിലവിൽ തലസ്ഥാനത്ത് ഭരണ കേന്ദ്രങ്ങളിൽ ഒക്കെ തന്നെ രോഗം അതിവേഗം രോഗം പടരുന്നു. ക്ലസ്റ്ററുകൾ ആയി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അമിതമായ രോഗ വ്യാപനം സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ പതിവ് പ്രവർത്തനങ്ങളെല്ലാം പ്രതിരോധത്തിലായി. ഇതിനു പുറമേ പോലീസ് സേനയിലും കൊവിഡ് രോഗബാധ ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പൊലീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമായിരുന്നു. തലസ്ഥാനത്ത് 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ സിഐമാരാണ്.

അതേ സമയം, കെ എസ് ആർ ടി സി ജീവനക്കാരും രോഗ വ്യാപനം ശക്തമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 80 ജീവനക്കാർക്കാണ് തിരുവനന്തപുരത്ത് മാത്രം രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇത് പ്രതിസന്ധിയിലാണ് . ജില്ലയിലും രോഗം ബാധിക്കുന്നതാണ് കണക്കുകൾ. കെ എസ് ആർ ടി സി ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നത് സർവീസിനെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഈ രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം കൊവിഡിനെ കെണിയിൽ വീഴുകയും സെക്രട്ടറിയേറ്റിൽ കൂടുതൽ രോഗം പിടിപെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം. സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഇനിയും ഏർപ്പെടുത്തിയേക്കും എന്നാണ് സൂചന. നിലവിൽ രോഗ വ്യാപനം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Recommended Video

എന്നാൽ, കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,38,018 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ത്യയുടെ കോവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിരിക്കുന്നത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 2.58 ലക്ഷം പ്രതിദിന കേസുകളേക്കാൾ 7 ശതമാനം കുറവാണ് ഇന്ന് പുറത്തു വിട്ട റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications